കൊല്ലത്ത് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു

Share

കൊല്ലം∙ കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം റബർ തോട്ടത്തിലെ കരിയിലക്കുഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞ് മരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അണുബാധയാണ് മരണകാരണം.

ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തില്‍നിന്നാണ് രണ്ടുദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഇന്നു രാവിലെ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ ആയിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടുടമയാണു വിവരം പൊലീസിൽ അറിയിച്ചത്. മൂന്നു കിലോ തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീടു മരണം സംഭവിക്കുകയായിരുന്നു.

കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിരുന്നു. നാളെയാകും കുഞ്ഞിന്റെ സംസ്‌കാരം.

Read more

‘പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെ കാണുന്നു, പൊലീസ് നടപടി പ്രതിഷേധാർഹം; മുഖ്യമന്ത്രി

‘പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെ കാണുന്നു, പൊലീസ് നടപടി പ്രതിഷേധാർഹം; മുഖ്യമന്ത്രി

ലോക്സഭാ പ്രതിപക്ഷ നേതാവിനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതു

വിശപ്പിൽ നിന്ന് പ്രതീക്ഷയിലേക്ക്; എല്ലാ ഭൂഖണ്ഡങ്ങളിലും ദാരിദ്ര്യം കുറയുന്നു

വിശപ്പിൽ നിന്ന് പ്രതീക്ഷയിലേക്ക്; എല്ലാ ഭൂഖണ്ഡങ്ങളിലും ദാരിദ്ര്യം കുറയുന്നു

തുടർച്ചയായി മൂന്നാം വർഷവും ആഗോള ദാരിദ്ര്യം കുറഞ്ഞതായി ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട്. 2025ലെ ആഗോള ദാരിദ്ര്യക്കണക്കാണ് യുഎൻ അവസാനം പുറത്തു വിട്

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവ്: ഇന്ത്യയിൽ ആദ്യ വാക്സിനായ ‘QDENGA’യ്ക്ക് അംഗീകാരം

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവ്: ഇന്ത്യയിൽ ആദ്യ വാക്സിനായ ‘QDENGA’യ്ക്ക് അംഗീകാരം

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡെങ്കിപ്പനി ഭീഷണിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കി ആദ്യ ഡെങ്കി വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ്

നമിത് മൽഹോത്രയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം': ട്രെയിലർ ജൂലൈ 24-ന് പുറത്തിറങ്ങും

നമിത് മൽഹോത്രയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം': ട്രെയിലർ ജൂലൈ 24-ന് പുറത്തിറങ്ങും

നമിത് മൽഹോത്രയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം 'രാമായണ'ത്തിന്‍റെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോ