ആ വിവാഹം നടക്കില്ല; വിധവയായാൽ ഞാൻ എങ്ങനെ സെക്സിയായി വസ്ത്രങ്ങൾ ധരിക്കും: രാഖി സാവന്ത്

ആ വിവാഹം നടക്കില്ല; വിധവയായാൽ ഞാൻ എങ്ങനെ സെക്സിയായി  വസ്ത്രങ്ങൾ ധരിക്കും: രാഖി സാവന്ത്
Rakhi-Sawant-Deepak

ബോളിവുഡിലെ വിവാദ നായികയാണ് രാഖി സാവന്ത്. തന്‍റെ നാൽപതാമത്തെ വയസിൽ ഇന്റർനെറ്റ് സ്റ്റാറായ ദീപക് കലാലൈൻ വിവാഹം ചെയ്യാൻ പോകുന്നു എന്ന വാർത്ത വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.രാഖി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെച്ചതും. എന്നാൽ ഇപ്പോൾ ആ വിവാഹം നടക്കില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് രാഖി. ദീപക് പുരുഷനല്ല ഒരു സ്ത്രീയാണെന്നും അദ്ദേഹത്തിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും രാഖി പറയുന്നു. തന്‍റെ ആരാധകരുടെ അഭ്യർത്ഥന വകവയ്ക്കാതെയാണ് ദീപകിനെ വിവാഹം കഴിക്കാൻ ഒരുങ്ങിയത്. അദ്ദേഹം ഉടൻതന്നെ ഈ ലോകം വിട്ടുപോകുമെന്നും രാഖി ഒരു അഭിമുഖത്തിൽ പറഞ്ഞു.രാഖിയുടെ ഈ പ്രസ്താവനയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസത്തിരകൾ ഉയരുന്നുണ്ട്.കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സർട്ടിഫിക്കറ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച്‌  പ്രശസ്‌തിയുടെ  പിറകെ ഓടുന്ന രാഖിക്ക് ഈ വിമർശനങ്ങളോട് പുല്ലുവിലയാണ്. ദീപക് ഒരു സ്ത്രീയാണ്. രണ്ട് സ്ത്രീകൾ തമ്മിൽ എങ്ങനെ വിവാഹം കഴിക്കും. എന്‍റെ എല്ലാ ആരാധകരും പറഞ്ഞു ദീപകിനെ വിവാഹം കഴിക്കരുതെന്ന്. ദീപക് എന്നോട് പറഞ്ഞു, നിനക്ക് ഒരു കുഞ്ഞിനെ തരാന്‍ എനിക്ക് സാധിക്കില്ല എന്ന്. ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത് ദീപക്കിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്ന്‌. അദ്ദേഹം ഉടൻ ഈ ലോകം വിട്ടുപോകും. ദുഖത്തോടെയാണ് ഞാൻ ഈ കാര്യം ലോകത്തോട് പറയുന്നത്. അദ്ദേഹത്തെ വിവാഹം കഴിച്ചാൽ ഞാൻ വിധവയായി തീരും. പിന്നെ ഞാന്‍ എങ്ങനെ സെക്‌സിയായ വസ്ത്രങ്ങൾ ധരിക്കും- രാഖി  ഇന്റർവ്യൂയിൽ വ്യക്തമായി പറയുന്നുണ്ട്. തനുശ്രീ ദത്തയുടെ മീടൂ വെളിപ്പെടുത്തലിനെതിരെ സര്‍വ്വരെയും ഞെട്ടിച്ചു നടത്തിയ പ്രസ്താവനകളുടെ പേരിലായിരുന്നു ഏറ്റവും ഒടുവില്‍ രാഖി സാവന്ത് വാര്‍ത്തകളില്‍ നിറഞ്ഞത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു