സൗദിയിൽ ഹോട്ടലുകളിൽ ഇനി സംഗീതമയം

സൗദിയിൽ  ഹോട്ടലുകളിൽ ഇനി സംഗീതമയം
25424367

റിയാദ്: സൗദിയിൽ ഇനി പാട്ടുകേട്ടും പൊട്ടിചിരിച്ചും  ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാം. പുതിയ നയമനുസരിച്ച് രാജ്യത്തെ ഹോട്ടലുകൾ, കോഫി ഷോപ്പുകൾ എന്നിവയിൽ മ്യൂസിക്, കോമഡി പരിപാടികൾ സംഘടിപ്പിക്കാനാവുമെന്ന് വിനോദ അതോറിറ്റി മേധാവി തുർക്കി ആൽ ശൈഖ്  വാർത്താ സമ്മേളനത്തിൽ  വ്യക്തമാക്കി. വിനോദ രംഗത്ത് ലോകത്തെ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ സൗദി സ്ഥാനം പിടിക്കുമെന്നും, ഏഷ്യയിലെ നാല് വിനോദ രാജ്യങ്ങളുടെ പട്ടികയിൽ സൗദിയും ഉണ്ടായിരിക്കുമെന്നും, തുർക്കി ആൽ ശൈഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിനോദ, സാംസ്‌കാരിക, സ്പോർട്സ്‌ പരിപാടികൾ സംഘടിപ്പിക്കാൻ സ്വദേശി, വിദേശി കമ്പനികളുമായി ധാരണയിൽ എത്തുമെന്നും തുർക്കി ആൽ ശൈഖ് കൂട്ടിച്ചേർത്തു. മന്ത്രിമാർ, അമീർമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്