ന്യൂസിലൻഡിന്റെ കണ്ണീരൊപ്പി ജസീന്ത ആഡേണ്‍; ലോകം മുഴുവൻ ഒറ്റസ്വരത്തിൽ വാഴ്ത്തുന്നു ജസീന്ത നിങ്ങളാണ് ഞങ്ങളുടെ ശക്തി

ന്യൂസിലൻഡിന്റെ കണ്ണീരൊപ്പി ജസീന്ത ആഡേണ്‍; ലോകം മുഴുവൻ  ഒറ്റസ്വരത്തിൽ വാഴ്ത്തുന്നു  ജസീന്ത നിങ്ങളാണ് ഞങ്ങളുടെ ശക്തി
Jacinda-Ardern

ന്യൂസിലൻ്റിനൊരു പ്രധാനമന്ത്രിയുണ്ട്-ജസീന്ത ആഡേണ്‍ ! ഒരു രാജ്യത്തിന്റെ മുഴുവൻ കണ്ണീരൊപ്പിയവൾ. ന്യൂസിലന്‍ഡിലെ മുസ്ലിം പള്ളിയില്‍ വെടിവെയ്പ്പുണ്ടായപ്പോള്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച് അവര്‍ തന്റെ രാജ്യത്ത് കൊല്ലപ്പെട്ട മുസ്ലീം പൗരന്മാര്‍ ക്കു വേണ്ടി ഹിജാബ് ധരിച്ചെത്തി ഇത് കണ്ട് ലോകം ഒറ്റ  സ്വരത്തിൽ പറഞ്ഞു ' നിങ്ങളാണ് പ്രധാനമന്തി.

ഭീകരാക്രമണം നടന്നയുടൻ രാജ്യത്തെ തോക്കു നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ഉത്തരവിടാൻ അവർ അധികം ആലോചിച്ചിരുന്നില്ല. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ഓരോ പൗരന്റെയും ബന്ധുക്കളെ ആശ്വാസിപ്പിക്കാന്‍ ജസിന്തയെത്തി. അവരേ ചേര്‍ത്തു പിടിച്ചു, ആശ്വസിപ്പിച്ചു. ഒപ്പം ഉണ്ടെന്നു പറഞ്ഞു.   ജനങ്ങൾക്കൊപ്പം നിലയുറപ്പിച്ച്  അവരുടെ കണ്ണീരൊപ്പാൻ ജസീന്ത എത്തിയത്  പ്രധാനമന്ത്രിയുടെ  ധാഷ്ട്യത്തോടും കൂടിയല്ല മറിച്ച് ഒരു മനുഷ്യ സ്നേഹിയായിട്ടാണ്. ഒരു രാജ്യത്തിൻറെ മൊത്തം പ്രതീക്ഷയും ശക്തിയുമായിട്ടാണവർ നിലകൊണ്ടത്.

https://www.facebook.com/permalink.php?story_fbid=2323358427901379&id=100006817328712&substory_index=0

തന്റെ പ്രജകളെ കണ്ടു മടങ്ങിയ ജസീന്ത പറഞ്ഞ വാക്കുകൾ ലോക മാധ്യമങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോൾ നവമാധ്യമങ്ങളുടെ ചർച്ച വിഷയം 38 കാരിയായ ഈ പെൺകരുത്തിനെ കുറിച്ചാണ്. 38 വയസു മാത്രം പ്രായമുള്ള വനിത പ്രധാനമന്ത്രി ലോകത്തിന് കാണിച്ചു കൊടുത്തത് ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന് കൂടിയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

എൽ.ജി.ബി.ടിക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ജസീന്ത പ്രൈഡ് മാർച്ചിൽ പങ്കെടുത്ത ആദ്യ കിവി പ്രധാനമന്ത്രി കൂടിയായിരുന്നു. സർക്കാർ ആശുപത്രിയിലാണ് ജസീന്ത തന്റെ മകൾക്ക് ജന്മം നൽകിയത്. ആഡംബരങ്ങളും പരിവാരങ്ങളും അധിക ശ്രദ്ധയും ആഗ്രഹിക്കുന്നില്ല എന്നതു തന്നെയാണ് ജസീന്തയുടെ ആദർശവും.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു