അഭിമുഖത്തിന് എത്താന്‍ സൗജന്യ ഫ്‌ളൈറ്റ് ടിക്കറ്റ്‌ , താമസം സൗജന്യം; ന്യൂസിലാന്‍ഡിലെ ഐടി പാര്‍ക്കിലേക്ക് ടെക്കികളുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ഇങ്ങനെ

ന്യൂസിലാന്റിലേക്കും തിരിച്ചുമുള്ള വിമാനയാത്ര സൗജന്യം, സൗജന്യ താമസവും ന്യൂസിലാന്‍ഡ് ചുറ്റി കറങ്ങാനുള്ള അവസരവും, ഹോളിഡേ ഓഫറുകള്‍ ഒന്നുമല്ല .സിലാന്‍ഡ് തലസ്ഥാനമായ വെല്ലിങ്ടണിലെ ഐടി പാര്‍ക്കിലേക്ക് അഭിമുഖത്തിനു എത്തുന്ന ടെക്കികള്‍ക്ക് കമ്പനി നല്‍കുന്ന ആനുകൂല്യങ്ങള്‍ ആണ് മേല്‍പറഞ്ഞത്‌

അഭിമുഖത്തിന് എത്താന്‍ സൗജന്യ ഫ്‌ളൈറ്റ് ടിക്കറ്റ്‌ , താമസം സൗജന്യം; ന്യൂസിലാന്‍ഡിലെ ഐടി പാര്‍ക്കിലേക്ക് ടെക്കികളുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ഇങ്ങനെ
new

ന്യൂസിലാന്റിലേക്കും തിരിച്ചുമുള്ള വിമാനയാത്ര സൗജന്യം, സൗജന്യ താമസവും ന്യൂസിലാന്‍ഡ് ചുറ്റി കറങ്ങാനുള്ള അവസരവും, ഹോളിഡേ ഓഫറുകള്‍ ഒന്നുമല്ല .സിലാന്‍ഡ് തലസ്ഥാനമായ വെല്ലിങ്ടണിലെ ഐടി പാര്‍ക്കിലേക്ക് അഭിമുഖത്തിനു എത്തുന്ന ടെക്കികള്‍ക്ക് കമ്പനി നല്‍കുന്ന ആനുകൂല്യങ്ങള്‍ ആണ് മേല്‍പറഞ്ഞത്‌ .

വെല്ലിങ്ടണ്‍ ലോകത്തെ ഏറ്റവും മികച്ച ടെക് ഹബ്ബ് ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണിതെല്ലാം. ലുക്ക്‌സീ എന്ന പേരിലാണ് ലോകത്തെ മികച്ച 100 ടെക്കികള്‍ക്കായി ന്യൂസിലാന്‍ഡ് വലവിരിച്ചിരിക്കുന്നത്.
ഓണ്‍ലൈനായി സിവി രജിസ്റ്റര്‍ ചെയ്യലാണ് തെരഞ്ഞെടുക്കപെടുന്നതിന്റെ ആദ്യപടി. ഇതില്‍ തെരഞ്ഞെടുക്കുന്നവര്‍ക്കായി ആദ്യ റൗണ്ട് വീഡിയോ ഇന്റര്‍വ്വ്യൂ ഉണ്ട്. ഇതില്‍ തിരഞ്ഞെടുക്കുന്നവരാണ് നേരിട്ടുള്ള അഭിമുഖത്തിനായി ന്യൂസിലാന്‍ഡിലേക്ക് എത്തേണ്ടത്.വെല്ലിങ്ടണ്‍ കോര്‍പ്പറേഷന്‍ മുന്‍കൈ എടുത്താണ് ടെക്കികള്‍ക്കായി അഭിമുഖം നടത്തുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ വിവര സാങ്കേതിക വിദ്യയിലും സോഫ്റ്റ്‌വെയര്‍ മേഖലയിലും ലോകത്തെ പ്രധാനപ്പെട്ട സ്ഥാനം കൈവരിക്കുകയാണ് ന്യൂസിലാന്‍ഡ് ലക്ഷ്യമിടുന്നത്.എന്തായാലും ഈ വമ്പന്‍ ഓഫര്‍ കേട്ട് ഇപ്പോള്‍ അപേക്ഷകരുടെ തള്ളികയറ്റം ആണെന്നാണ് അറിയുന്നത് .

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ