ഇനി ഷൂ ലെയ്‌സ് അഴിയുമെന്ന പേടിവേണ്ട; സ്മാർട്ടായി നൈക്ക് അഡാപ്റ്റ് ബിബി ഉണ്ടല്ലോ

1

ഷൂ ഇനിമുതൽ ഇടക്കിടെ അയച്ചും മുറുക്കിയും കെട്ടി കഷ്ടപ്പെടേണ്ട, സ്പോർട്സ് ഷൂസും സ്മാർട്ട് ആവുകയാണ്. മുഖ്യ ഷൂ നിർമ്മാണ കമ്പനിയായ നൈക്കാണ് പുത്തൻ ആശയം അവതരിപ്പിച്ചിരിക്കുന്നത്. ‘അഡാപ്റ്റ് ബിബി’ എന്ന സ്പോർട്ട്സ് ഷൂവിലാണ് നൈക്ക് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ഒരു ആപ്പിലൂടെ ഷൂ കാലിന് യോജിച്ച നിലയിൽ ക്രമീകരിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. കാലിലിടുന്ന സ്‌പോര്‍ട്‌സ് ഷൂവിന്‍റെ ലൈസ് മുറുക്കാനോ അയക്കാനോ കഷ്ടപ്പെടേണ്ട എന്നതാണ് അഡാപ്റ്റ് ബിബി ബാസ്‌കറ്റ് ബോള്‍ ഷൂവിന്‍റെ പ്രത്യേകത.


സെന്‍സറിങ്ങിലൂടെയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. കാലുകളുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന വ്യതിയാനം തിരിച്ചറിഞ്ഞ് ആപ്പിന് വിവരം നല്‍കും.യന്ത്രത്തിലേക്ക് വരുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച്.ഷൂ മുറുകുകയോ അയയുകയോ ചെയ്യുമെന്ന് നൈക്ക് പറയുന്നു. ഷൂവില്‍ മോട്ടോര്‍, നിയന്ത്രണ സംവിധാനം എല്‍ഇഡി ബള്‍ബുകള്‍ എന്നിവയുണ്ടാകും. ചാര്‍ജ് ചെയ്തുപയോഗിക്കുന്ന ഷൂവില്‍ രണ്ടാഴ്ചയോളം ചാര്‍ജ് നില്‍ക്കുമെന്നും കമ്പനി പറയുന്നു. അടുത്തമാസം ഷൂ വിപണിയിലെത്തിക്കാനാണ് നൈക് ശ്രമിക്കുന്നത്. 350ഡോളറാണ് ഷൂവിന്റെ വിലയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിൽ ഏകദേശം 2500രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കമ്പനി ഇതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.