ഷൂ ലെയ്സ് കെട്ടാന്‍ മടിക്കുന്നവ്ര്‍ക്ക് ഒരു നല്ല വാര്‍ത്ത.സ്വയം ക്രമീകരിക്കാവുന്ന ലെയ്‌സുള്ള നൈക്കിയുടെ ഷു വിപണിയിലെത്തി. കാല്‍പാദം ഷൂസിലേക്ക് വെറുതെയൊന്ന് കയറ്റി വച്ചാല്‍ മതി. ലേസ് തനിയെ ക്രമീകരിക്കും എന്നത് തന്നെ ഇതിന്റെ പ്രത്യേകത. ‘ഹൈപ്പർ അഡാപ്റ്റ് 1.0’ എന്നാണ് ഈ കിടിലന്‍ ഷൂവിന്റെ പേര് .
ഹൈപ്പർ അഡാപ്റ്റിന്റെ ‘ഓട്ടോ ലെയ്‌സിങ്ങ്’ സിസ്റ്റമാണ് ഷൂവിനെ വത്യസ്തമാക്കുന്നത്. ഷൂസ് ധരിച്ച് കഴിഞ്ഞാൽ കുനിഞ്ഞ് നിന്ന് ലെയ്‌സ് കെട്ടണ്ട. അണിഞ്ഞ് കഴിഞ്ഞാൽ ഷൂസ് താനെ അഡ്ജസ്റ്റാവും.ബാറ്ററി ഉപയോഗിച്ചാണ് ഷൂ പ്രവർത്തിക്കുക. ഷൂവിന്റെ കൂടെ ചാർജ് ചെയ്യാൻ ചാർജർ, അഡാപ്റ്റർ എ്ന്നിവ ലഭിക്കും.
വര്‍ഷങ്ങളുടെ ഗവേഷണത്തിനൊടുവില്‍ ഹൈപ്പര്‍ അഡാപ്ട് എന്ന സാങ്കേതിക വിദ്യയിലാണ് നൈക്കി സ്വയം ക്രമീകരിക്കാവുന്ന ലേസുള്ള ഷൂ വികസിപ്പിച്ചത്. കാത്തിരിപ്പിനൊടുവില്‍ വിപണിയിലെത്തിയ ഷൂ സ്വന്തമാക്കാന്‍ തിക്കും തിരക്കുമാണ് ഇപ്പോള്‍. അമ്പതിനായിരം രൂപയ്ക്ക് അടുത്താണ് നൈക്കിയുടെ ഹൈപ്പര്‍ അഡാപ്ട് ഷൂവിന്റെ വില. ഓണ്‍ലൈന്‍ വാണിജ്യ സൈറ്റായ ഇബോയിലൂടെ ഷൂ ലഭിക്കും. എന്നാല്‍ വില രണ്ട് ലക്ഷമാകും.