മരുമകൾക്ക് നിത അംബാനി സമ്മാനമായി നൽകിയത് 300 കോടിയുടെ വജ്ര നെക്‌ലേസ്

മരുമകൾക്ക്  നിത അംബാനി സമ്മാനമായി നൽകിയത് 300 കോടിയുടെ വജ്ര നെക്‌ലേസ്
Nita-Ambani-Gifts-Shloka-Mehta-Diaomond-Necklace

മകൻ ആകാശിന്റെ വധുവിന് വിവാഹ സമ്മാനമായി നിതാ അംബാനി  നൽകിയത്  300 കോടിയുടെ വജ്ര നെക്‌ലേസ്. നിത അംബാനി മരുമകൾക്കു സമ്മാനമായി നൽകിയത് വജ്ര നെക്‌ലേസ് ആണെന്നും 300 കോടിയാണ് ഇതിന്റെ വിലയെന്നും ‘വുമൺസ് ഈറ’ മാഗസിനാണു റിപ്പോർട്ട് ചെയ്തത്.

പാരമ്പര്യമായി കൈമാറി വരുന്ന സ്വർണ്ണ നെക്ലേസ് മൂത്ത മരുമകൾക്ക് സമ്മാനിക്കുന്നതാണ് അംബാനി കുടുംബത്തിലെ രീതി എന്നാൽ ഈ രീതിയിൽ നിന്നും വ്യത്യസ്തമായി ശ്ലോകയെക്ക്  വിശേഷപ്പെട്ട എന്തെങ്കിലും സമ്മാനം നല്കണമെന്നത്. നീത അംബാനിയുടെ തീരുമാനമായിരുന്നു.

വജ്രം കൊണ്ടുള്ള നെക്‌ലേസ് നിർമിക്കാൻ ലോകപ്രശസ്ത ആഭരണ നിർമാതാക്കളായ ‘മൗവാഡി’യെയാണ് ചുമതലപ്പെടുത്തിയത്. ഏറ്റവും അമൂല്യമായ വജ്രം ഉപയോഗിച്ച് പ്രത്യേക ഡിസൈനിലാണ് മൗവാഡി നെക്‌‍ലേസ് ഒരുക്കിയത്. 300 കോടി വിലയുള്ള ഈ നെക്‌ലേസ് ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആകാശിന്റെ സഹോദരി ഇഷ ആഡംബര ബംഗ്ലാവാണ് നവദമ്പതികൾക്കു സമ്മാനിച്ചത്.

മുംബൈയിലെ ബാന്ദ്രയിലുള്ള ജിയോ വേൾഡ് സെന്ററിലാണ് ആകാശിന്റെ  കല്യാണ മാമാങ്കം അരങ്ങേറിയത്. വിവിധതരം ആഘോഷങ്ങൾ കൊണ്ടും  താര സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു ഈ അംബാനി കല്യാണം. മൂന്നു ദിവസം നീണ്ടു നിന്ന ആഘോഷ പരിപാടികൾക്കുശേഷം മാർച്ച് 9നായിരുന്നു വിവാഹം. ബ്ലൂ റോസി ഡയമൻഡ്‌സ്  ഉടമയായ റസൽ മേത്തയുടെ മകള്‍ ശ്ലോകയെയാണ് ആകാശ് വിവാഹം ചെയ്തത്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്