നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

Share
നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്‍റൽ കോളജ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്‍റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ.എം.കെ. റാമിനെ പുറത്താക്കി. കൂടുതൽ കുട്ടികൾ അധ്യാപകനെതിരേ രംഗത്തെത്തിയതിനു പിന്നാലെയാണ് ഡോ.റാമിലെ കോളെജിൽ നിന്ന് പുറത്താക്കാൻ മാനേജ്മെന്‍റ് തീരുമാനിച്ചത്.

ചൊവ്വാഴ്ച ചേർന്ന കോളേജ് മാനേജ്മെന്റിന്റെ യോഗത്തിൽ അധ്യാപകനെ സ്ഥാപനത്തിൽനിന്ന് പുറത്താക്കാനുള്ള തീരുമാനമെടുത്തിരുന്നു. ഈ വിവരം സമരം ചെയ്ത വിദ്യാർഥികളെ അറിയിക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് കോളെജ് മാനേജ്‌മെന്റ് ഡോ. റാമിനെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതായി ഔദ്യോഗികമായി അറിയിച്ചത്. അഞ്ചരക്കണ്ടി കണ്ണൂർ ഡെന്‍റൽ കോളേജിലെ അധ്യാപകനും ഓറൽ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. എം.കെ. റാം. ആന്ധ്ര പ്രദേശ് സ്വദേശിയായ റാം ഇപ്പോൾ ഒളിവിലാണ്.

നിതിൻ രാജിന്‍റെ മരണത്തിൽ ഡോ. റാമിനൊപ്പം ആരോപണവിധേയയായ ഡോ. സംഗീത നമ്പ്യാർക്കെതിരേ അന്വേഷണത്തിനുശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്നും മാനേജ്മെന്റ് യോഗത്തിൽ ധാരണയായിട്ടുണ്ട്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർചെയ്ത രണ്ട് കേസുകളിലാണ് ഡോ. റാം പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.

Read more

നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം: CPIM പോളിറ്റ് ബ്യൂറോ യോഗം നാളെ, പിണറായി വിജയൻ ഇന്ന് ഡൽഹിയിലെത്തും

നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം: CPIM പോളിറ്റ് ബ്യൂറോ യോഗം നാളെ, പിണറായി വിജയൻ ഇന്ന് ഡൽഹിയിലെത്തും

നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനുള്ള സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെ. പിണറായി വിജയൻ ഇന്ന് രാത്രി ഡൽഹിയിലെത്തും. പിണറായി വിജയനാ

സൂര്യകുമാർ-ദേവിക ദമ്പതികൾക്ക് പെൺകുഞ്ഞ്; ആശംസയുമായി ബോളിവുഡ് താരങ്ങൾ

സൂര്യകുമാർ-ദേവിക ദമ്പതികൾക്ക് പെൺകുഞ്ഞ്; ആശംസയുമായി ബോളിവുഡ് താരങ്ങൾ

ഇന്ത‍്യൻ ക്രിക്കറ്റ് ടീം ടി20 ക‍്യാപ്റ്റൻ സൂര‍്യകുമാർ‌ യാദവിനും ഭാര‍്യ ദേവിക ഷെട്ടിക്കും പെൺകുഞ്ഞ് പിറന്നു. ഇൻസ്റ്റഗ്രാം പോസ്റ്റി