കായംകുളം കൊച്ചുണ്ണിയിലെ നിവിന്റെ ലുക്ക് ഇതാ

നിവിന്‍ പോളി നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി'യിലെ  നിവിന്‍ പോളി കഥാപാത്രത്തിന്റെ രൂപം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

കായംകുളം കൊച്ചുണ്ണിയിലെ നിവിന്റെ ലുക്ക് ഇതാ
nivin

നിവിന്‍ പോളി നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി'യിലെ  നിവിന്‍ പോളി കഥാപാത്രത്തിന്റെ രൂപം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. 'ബാഹുബലി'യ്ക്കടക്കം വിഎഫ്എക്‌സ് നിര്‍വ്വഹിച്ച ഫയര്‍ഫ്‌ളൈ ക്രിയേറ്റീവ് സ്റ്റുഡിയോ ആണ് കായംകുളം കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ ഗെറ്റപ്പ് തയ്യാറാക്കിയിരിക്കുന്നത്.

മുടി പറ്റെ വെട്ടി, പിരിച്ചുവച്ച കനം കുറഞ്ഞ മീശയും കഴുത്തിലും കൈയിലുമുള്ള ചരടുകളും തോളില്‍ തോക്കും തിരകളും അരയില്‍ വീതിയേറിയ ബെല്‍റ്റുമെല്ലാമായാണ് റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയില്‍ കായംകുളം കൊച്ചുണ്ണിയെ വിഭാവനം ചെയ്തിരിക്കുന്നത്. നീല നിറത്തിലുള്ള മുണ്ടും വെള്ള ബനിയനുമാണ് വേഷം.ചിത്രം അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. റോഷന്‍ ആന്‍ഡ്രൂസിനൊപ്പം നിരവധി വിജയചിത്രങ്ങള്‍ ഒരുക്കിയ ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം മുവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കും. നിരവധി പുതുമുഖങ്ങളും കഥാപാത്രങ്ങളാകുന്ന സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരിലേറെയും ഇന്ത്യന്‍ സിനിമയിലെ അതികായന്‍മാരാണ്.

Read more

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

ന്യൂയോർക്ക്: വീട്ടുജോലികൾ ചെയ്യാൻ എഐ അസിസ്റ്റന്റുകളും തറ തുടയ്ക്കാൻ റോബോട്ടിക് ക്ലീനറുകളും കളം നിറഞ്ഞതോടെ മനുഷ്യന്റെ ജീവിതം സ്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

ഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സു