ഇനിയൊരു കുഞ്ഞും അക്രമിക്കപെടരുത്; നിവിന്‍ പോളിയും ജൂഡ് ആന്റണിയും കൈകോര്‍ത്ത വീഡിയോ കാണാം

മുന്‍പ് ഒന്നും ഇല്ലാത്ത അത്രയുമധികം കൊച്ചു കുഞ്ഞുങ്ങള്‍ ചൂഷണത്തിന് ഇരയാകുകയാണ് .ഏതൊരു അച്ഛന്റെയും അമ്മയുടെയും ഉറക്കം കെടുത്തുന്ന വാര്‍ത്തകള്‍ ആണ് ഇന്ന് ദിനംപ്രതി കേള്‍ക്കുന്നത് .

ഇനിയൊരു കുഞ്ഞും അക്രമിക്കപെടരുത്; നിവിന്‍ പോളിയും ജൂഡ് ആന്റണിയും കൈകോര്‍ത്ത വീഡിയോ കാണാം
No-Go-Tell-Bodhini-Short-Film

മുന്‍പ് ഒന്നും ഇല്ലാത്ത അത്രയുമധികം കൊച്ചു കുഞ്ഞുങ്ങള്‍ ചൂഷണത്തിന് ഇരയാകുകയാണ് .ഏതൊരു അച്ഛന്റെയും അമ്മയുടെയും ഉറക്കം കെടുത്തുന്ന വാര്‍ത്തകള്‍ ആണ് ഇന്ന് ദിനംപ്രതി കേള്‍ക്കുന്നത് .കൈക്കുഞ്ഞുങ്ങള്‍ പോലും ഇന്ന് സുരക്ഷിതര്‍ അല്ല എന്ന് പറയുമ്പോള്‍ ഞെട്ടലോടെയാണ് ഈ അവസ്ഥയെ കുറിച്ചു നമ്മള്‍ ബോധവാന്മാരാകുന്നത് .ഈ വിഷയത്തില്‍ മികച്ചൊരു ബോധാവല്‍ക്കരനവുമായി വന്നിരിക്കുകയാണ് ജൂഡ് ആന്റണിയും നിവിന്‍ പോളിയും.

കുഞ്ഞുങ്ങള്‍ക്ക്‌ മനസ്സില്‍ ആകുന്ന രീതിയില്‍ ഒരുക്കിയ ഒരു ഷോര്‍ട്ട് ഫിലിമിലൂടെ ആണ് ഇവര്‍ ഈ വിഷയം ഒരുക്കിയിരിക്കുന്നത് .ലൈംഗിക ചൂഷണത്തിന് ഇരയാവാതിരിക്കാന്‍ കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കുന്നതാണ് ഷോര്‍ട്ട് ഫിലിമിന്റെ ഉള്ളടക്കം.

ബാലലൈംഗിക പീഡന വാര്‍ത്തകള്‍ കണ്ടപ്പോള്‍, ബന്ധുക്കളടക്കം കുട്ടികളെ പീഡിപ്പിക്കുന്നു എന്നൊക്കെ വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഒരു കൊച്ചു കുഞ്ഞിന്റെ പിതാവ് കൂടിയായ തനിക്ക് കുഞ്ഞുങ്ങള്‍ക്ക് ഒരു ബോധവല്‍കരണം എടുക്കണമെന്ന് തോന്നിയതാണ് ഈ ഷോര്‍ട്ട് ഫിലിമിലേക്ക് നയിച്ചതെന്ന് ജൂഡ് നേരത്തേ വ്യക്തമാക്കിയിരുന്നു.നിവിന്‍ പോളി തന്റെ വളരെ അടുത്ത സുഹൃത്തും വഴികാട്ടിയും ആയതു കൊണ്ട് നിവിനോട് തന്നെ ഇത്തരത്തില്‍ ഒരു വിഡിയോ ചെയ്താലോ എന്ന് താന്‍ ചോദിച്ചതായും അപ്പോള്‍ തന്നെ നമുക്കത് ചെയ്യാം എന്ന് നിവിന്‍ സമ്മതിച്ചതു കൊണ്ടുമാണ് ഇതിലേക്ക് നീങ്ങിയതെന്നും ജൂഡ് വ്യക്തമാക്കി.

കൂടുതല്‍ കുട്ടികള്‍ ഇത് കാണണം എന്ന ഉദ്ദേശം ഉള്ളതിനാല്‍ സംസ്ഥാന ബാലാവകാശ കമ്മീഷനെ താന്‍ സമീപിച്ച് ഇത്തരം വീഡിയോ ഞങ്ങള്‍ പ്രതിഫലമില്ലാതെ ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അവര്‍ വളരെയധികം സന്തോഷത്തോടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുവെന്നും ജൂഡ് പറഞ്ഞു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ