ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളില്‍ ഇനി ഹാന്റ് ബാഗുകള്‍ക്ക് സെക്യൂരിറ്റി മുദ്ര വേണ്ട. വിമാനയാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ സിഐഎസ്എഫിന്‍റേതാണ് ഈ തീരുമാനം. ഡിസംബര്‍ 15 മുതലാണ് ഈ സൗകര്യം ലഭ്യമാവുക. ആഭ്യന്തര-അന്താരാഷ്ട്ര യാത്രകള്‍ക്ക് ഇത് ബാധകമാണ്.
ബാഗുകളുടെ എക്സ് റേ പരിശോധനയും സിസിടിവി അടക്കമുള്ള സംവിധാനങ്ങളും വിമാനത്താവളങ്ങളില്‍ വ്യാപകമായ സാഹചര്യത്തില്‍ സെക്യൂരിറ്റി സ്റ്റാമ്പിന്റെ ആവശ്യമില്ലെന്ന വിലയിരുത്തലാണ് സി.ഐ.എസ്.എഫിന്.
ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളുരു വിമാനത്താവളങ്ങളിലാണ് ഇത് ഒഴിവാക്കാന്‍ പോകുന്നത്. മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം. ആദ്യ ഘട്ട പരീക്ഷണത്തിന് ശേഷമാവും മറ്റ് വിമാനത്താവളങ്ങളിലും ഇതേ സംവിധാനം കൊണ്ടുവരും