എന്താണ് ഈ നോ ഷേവ് നവംബര്‍?; താടിവളര്‍ത്തുന്ന ആണുങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം അറിയണോ?

0

കുറച്ചു നാള്‍ ആയി കുറച്ചു താടിക്കാര്‍ ഇറങ്ങിയിട്ട്.വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും താടിവെച്ച പുരുഷന്മാരാണു താരം. കൂടെ ഒരു സ്റ്റാറ്റസും ഉണ്ടാകും നോ ഷേവ് നവംബര്‍ എന്ന്. പക്ഷേ എന്താണ് ഇതു യഥാര്‍ത്ഥത്തിലുള്ള സംഭവം എന്ന് ആര്‍ക്കും അറിയില്ല.എന്താണ് ഈ ‘നോ ഷേവ് നവംബര്‍’?

ക്യാന്‍സറിനേക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ക്യാന്‍സര്‍ രോഗികള്‍ക്കായി ധനസമാഹരണം നടത്തുക എന്നതാണ് ഈ ക്യാംപെയ്‌നിങ്ങിന്റെ ലക്ഷ്യം.ഒരുമാസം ഷേവ് ചെയ്യാതിരുന്നാല്‍ ലാഭിക്കുന്ന പണം ക്യാന്‍സര്‍ രോഗികള്‍ക്കു സംഭാവന ചെയ്യുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരു കൈസഹായം നല്‍കാന്‍ വേണ്ടിയാണു നോ ഷേവ് നവംബറിനു തുടക്കം കുറിച്ചത്. പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതില്‍ പങ്കെടുക്കാം.
uploads/news/2016/11/48076/no-3.jpg

2009 നവംബര്‍ ഒന്നുമുതലായിരുന്നു ഈ ക്യാംമ്പെയിന്‍ തുടങ്ങിയത്. അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി, പ്രിവന്റ് ക്യാന്‍സര്‍ ഫൗണ്ടേഷന്‍, ഫൈറ്റ് കൊളൊറെക്റ്റല്‍ ക്യാന്‍സര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടക്കുന്നത്. തുടക്കത്തില്‍ വെറും അമ്പത് അംഗങ്ങള്‍ മാത്രമായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണമായിരുന്നു നോഷേവ് നവംബറിനെ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിച്ചത്.

ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നായി പതിനായിരക്കണക്കിന് ആളുകള്‍ ഈ ക്യാംപെയിന്റെ ഭാഗമാണ്. ക്യാപെയ്‌ന്റെ ഭാഗമാകാന്‍ ചെയ്യേണ്ടത് ഇത്രമാത്രം www.no-shave.org എന്ന സൈറ്റിലെത്തി സ്വന്തം പേര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതാണു ക്യാപെയ്‌ന്റെ ഭാഗമായ ആദ്യ നടപടി. പിന്നീടു താടിവടിക്കാതെ ഒരുമാസം കഴിയുക. നവംബര്‍ 30 നു ഒരു ഫോട്ടോ എടുത്ത് ഇവര്‍ക്ക് ഇവര്‍ക്കു നല്‍കണം. ക്യാംപെയിന്‍ അവസാനിക്കുന്ന ഡിസംബര്‍ ഒന്നിനു നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഷേവ് ചെയ്യാം.