സമാധാനത്തിനുള്ള നൊബേൽ എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്

0

2019-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്. എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.

സമാധാനവും അന്താരാഷ്ട്ര സഹകരണവും കൈവരിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കും അതില്‍ തന്നെ അയല്‍രാജ്യമായ എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ എടുത്ത നിര്‍ണ്ണായക തീരുമാനങ്ങള്‍ കണക്കിലെടുത്തുമാണ് അവാര്‍ഡ് എന്നാണ് ജൂറി വിലയിരുത്തിയത്. 223 വ്യക്തികളും 78 സ്ഥാപനങ്ങളുമായി 301 പേരുകളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. സ്വീഡന്‍ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെര്‍ഗ് അവാര്‍ഡിന് പരിഗണിച്ചവരുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ആബി അഹമ്മദിനെയാണ് ഒടുവില്‍ തിരഞ്ഞെടുത്തത്.

എത്യോപ്യയിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ് അലി. ഒരോമിയയിലെ അഗാരോയ്ക്ക് അടുത്ത് ബെഷാഷായിലെഷായിലെ ചെറിയൊരു പട്ടണത്തില്‍ 1976 ഓഗസ്റ്റ് 15 നാണ് അബി അഹമ്മദിന്റെ ജനനം.2018 ഏപ്രിലിലാണ് 43 കാരനായ ആബി അഹമ്മദ് അലി എത്യോപ്യന്‍ പ്രധാനമന്ത്രിയാവുന്നത്.