സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ആണവായുധ വിരുദ്ധ സംഘടന ഐ.സി.എ.എന്‍ന്

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ആണവായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ICAN (ഐ.സി.എ.എന്‍) എന്ന സംഘടനയായാണ് പുരസ്‌കാരം നേടിയത്.

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ആണവായുധ വിരുദ്ധ സംഘടന   ഐ.സി.എ.എന്‍ന്
ican

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ആണവായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ICAN (ഐ.സി.എ.എന്‍) എന്ന സംഘടനയായാണ് പുരസ്‌കാരം നേടിയത്.

നൊബേല്‍ കമ്മറ്റി അധ്യക്ഷ ബെറിറ്റ് റീസ് ആന്‍ഡേഴ്‌സനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ആണവവായുധ ഭീഷണി നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഉത്തര കൊറിയ ഉയര്‍ത്തുന്ന ഭീഷണിയും അവര്‍ ചൂണ്ടിക്കാട്ടി.

2007ല്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സ്ഥാപിതമായ സംഘടനയാണ് ഇന്റര്‍നാഷണല്‍ ക്യാംപെയ്ന്‍ ടു അബോളിഷ് ന്യൂ€ിയാര്‍ വെപ്പണ്‍. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജെനീവയാണ് സംഘനയുടെ ആസ്ഥാനം. പത്ത് വര്‍ഷം കൊണ്ട് 101 രാജ്യങ്ങളിലായി ഐ.സി.എ.എന്നിന്റെ 468 സഹോദര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആണവായുധങ്ങള്‍ പൂര്‍ണമായി തുടച്ചു നീക്കണമെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഐ.സി.എ.എന്‍ പ്രവര്‍ത്തിക്കുന്നത്. സംഘടനയ്ക്ക് ലഭിക്കുന്ന ആദ്യത്തെ ശ്രദ്ധേയമായ അന്താരാഷ്ട്ര അംഗീകാരമാണ് നൊബേല്‍ സമ്മാനം. ആല്‍ഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബര്‍ 10ന് സമാധാന നെബേല്‍ സമ്മാനം വിതരണം ചെയ്യും.

Read more

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് ഷാഹിദ് കപൂർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഓ റോമിയോ അധോലോക നായകന്‍റെ കഥയാണ്. ചിത്രത്തിന്‍റെ

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കൻ കുടിയേറ്റക്കാ‍‍‍‍‍‍‍‍‍‍‍‍‍‍ർക്ക് വൻ തിരിച്ചടി. 75 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് യുഎസ് താ