ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ എന്നാല്‍ അത് നോക്കിയ ആയിരുന്നു.പിന്നെ കാലം മാറി.പല കമ്പനികള്‍ വിപണിയില്‍ എത്തി.അവയ്ക്കൊപ്പം പിടിച്ചു നില്‍കാന്‍ കഴിയാതെ നോക്കിയ പിന്നിലേക്ക് പോകുകയും ചെയ്തു.എന്നാല്‍ പിന്മാറാന്‍ മനസ്സില്ല എന്ന് ഒന്നുകൂടി ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ട് ആരാധകര്‍ ഏറെ കാലമായി കാത്തിരുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍ നോക്കിയ പുറത്തിറങ്ങി. നോക്കിയ 6 എന്ന് പേരിട്ടിരിക്കുന്ന ഹാന്‍ഡ്‌സെററ് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസിലുള്ളതാണ്.
എച്ച്എംഡി ഗ്ലോബല്‍ കമ്പനിയാണ് സ്മാര്‍ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1699 യുവാനാണ്, (246 ഡോളര്‍, ഏകദേശം 16760 രൂപ) ചൈനീസ് വില.എന്നാൽ നോക്കിയ ഇന്ത്യൻ വിപണിയിൽ എന്നത്തേക്കെത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഫോക്‌സ്‌കോണ്‍ ആണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.