യുകെയില്‍ ജോലി തേടുന്നവര്‍ക്ക് മികച്ച അവസരങ്ങളുമായി റിക്രൂട്ട്മെന്‍റ്; കരിയര്‍ ഫെയര്‍ നാളെ മുതല്‍

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് നവംബർ 6-ന് കൊച്ചിയില്‍ തുടക്കമാകും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡമിലെ (UK) ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് മൂന്നാമത് എഡിഷനില്‍ അവസരമുളളത്.

യുകെയില്‍ നിന്നുളള പ്രതിനിധികളുടെ നേതൃത്വത്തിലാണ് റിക്രൂട്ട്മെന്റ് നടപടികള്‍ നടക്കുക. നോര്‍ക്ക റൂട്ട്സില്‍ നിന്നുളള പ്രതിനിധികളും പങ്കെടുക്കും. കൊച്ചി ക്രൗണ്‍പ്ലാസാ ഹോട്ടലില്‍ നടക്കുന്ന റിക്രൂട്ട്മെന്റ് നവംബര്‍ 10 ന് അവസാനിക്കും. നോര്‍ക്ക യു.കെ റിക്രൂട്ട്മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങള്‍ ലഭിക്കും.

Read more

'ദി വയർ', 'ഇറ്റ്: ചാപ്റ്റർ ടു' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ, ജെയിംസ് റാൻസൺ അന്തരിച്ചു

'ദി വയർ', 'ഇറ്റ്: ചാപ്റ്റർ ടു' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ, ജെയിംസ് റാൻസൺ അന്തരിച്ചു

ദി വയർ , ഇറ്റ്: ചാപ്റ്റർ ടു , ദി ബ്ലാക്ക് ഫോൺ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ ജെയിംസ് റാൻസൺ അന്തരിച്ചു. 46 വയസ് ആയിരുന്ന നടൻ ആത്മഹത്

ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് മാറ്റാൻ പോകുന്നു; ആദ്യ ചർച്ച പൂർത്തിയായി –ജോൺ ബ്രിട്ടാസ്

ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് മാറ്റാൻ പോകുന്നു; ആദ്യ ചർച്ച പൂർത്തിയായി –ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കാൻ തീരുമാനിച്ചതായി രാജ്യസഭാ എംപി ജോൺ ബ്രി