നഴ്‌സുമാർക്ക് നോർക്ക റൂട്ട്‌സ് മുഖേന ഖത്തറിൽ അവസരം

നഴ്‌സുമാർക്ക് നോർക്ക റൂട്ട്‌സ് മുഖേന ഖത്തറിൽ അവസരം
job_opp

ഖത്തറിലെ നസീം അൽ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാർക്ക് നോർക്ക റൂട്‌സ് മുഖേന തൊഴിലവസരം. നഴ്‌സിംഗിൽ ബിരുദമോ (ബി എസ് സി) ഡിപ്ലോമയോ (ജി എൻ എം) ഉള്ള വനിതകൾക്കും പുരുഷർക്കും അപേക്ഷിക്കാം. ഒ. പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിലൊന്നിൽ 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും 30 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് അവസരം. ശമ്പളം 3640 ഖത്തർ റിയാൽ (ഏകദേശം 70,000 രൂപ). ഖത്തർ പ്രൊമട്രിക്കും ഡാറ്റഫ്‌ളൊയും ഉള്ളവർക്ക് മുൻഗണന. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2019 ഒക്‌ടോബർ 17.  നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.  കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ