നാമിനെ വധിച്ചത് ഉത്തരകൊറിയൻ ചാരസംഘടന?

0

കിം ജോങ് നാമിനെ വകവരുത്തിയത് ഉത്തരകൊറിയൻ ചാരസംഘടനയാണെന്ന് സംശയം ബലപ്പെടുന്നു. ഇതേവാദവുമായി ദക്ഷിണകൊറിയയും അമേരിക്കയും ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ഉന്‍ വേട്ടയാടുമെന്ന് ഭയന്നാണ് നാം ഒളിവില്‍ പോയതെന്നും അവര്‍ വ്യക്തമാക്കുന്നു.കൊലപാതകത്തിൽ മലേഷ്യൻ പിടിയിലായ യുവതികൾ ഉത്തര കൊറിയൻ ചാരസംഘടനയിൽ അംഗങ്ങളാണെന്നാണ് സൂചന.ഉത്തര കൊറിയൻ വംശജനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ രമ്ട് യുവതികളടക്കം നാല് പേരാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. റി ജോങ് കോൾ എന്ന ആളാണ് അറസ്റ്റിലായിരിക്കുന്നത്. ഇനി രണ്ട് പുരുഷൻമാർ കൂടി പോലീസ് പിടിയിലാകാനുണ്ടെന്നാണ് പോലീസ് നിഗമനം.

പുരോഗമനവാദിയായ നാം മുന്‍പ് ഉത്തരകൊറിയയിലെ കുടുംബഭരണത്തിനെതിരെ സംസാരിച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു. അനന്തരാവകാശിയായി ഏറ്റവും കൂടുതൽ ഉയർന്ന് കേട്ടതും നാമിന്റെ പേരാണ്.  2001ല്‍വ്യാജ പാസ്‌പോര്‍ട്ട് ചമച്ച് ജപ്പാനിലോക്ക് കടക്കാൻ ശ്രമിച്ച് പിടിയിലായതോടെയാണ് നാം ഉത്തര കൊറിയൻ ഭരണ കുടുംബത്തിന് അനഭിമതനായത്. കിം ജോങ് ഉന്‍കൊലപ്പെടുത്തിയ അമ്മാവൻ ഴാങ് സോങ് തേയുമായും അടുപ്പം പുലര്‍ത്തിയിരുന്ന ആളായിരുന്നു കൊല്ലപ്പെട്ട നാം.

കിം ഉന്നാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ദക്ഷിണ കൊറിയ ആരോപിക്കുന്നു.  ഉത്തര കൊറിയയിലെ കുടുംബാധിപത്യത്തെ വിമർശിച്ചതിന് 2012 ൽ നാമിനെതിരെ വധശ്രമം നടന്നിരുന്നു. കൊലപാതകത്തിന് പിന്നില്‍ കിം ജോങ് ഉന്നിന്റെ കൈകളുണ്ടെന്ന ആരോപണമാണ് ദക്ഷിണ കൊറിയും അമേരിക്കയും ഉന്നയിക്കുന്നത്.