നോട്ട് 7 ഫോണ്‍ പ്രീബുക്ക് ചെയ്ത ഇന്ത്യക്കാര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത

ബാറ്ററി തകരാര്‍ മൂലം വിപണിയില്‍ നിന്ന് പിന്‍വലിച്ച ഗ്യാലക്‌സി നോട്ട് 7 ഫോണ്‍ പ്രീബുക്ക് ചെയ്തു കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത .ബുക്ക്‌ചെയ്തവര്‍ക്ക് മറ്റു മോഡലുകള്‍ നല്‍കുമെന്ന് സാംസങ്ങ് വ്യക്തമാക്കി.

നോട്ട് 7 ഫോണ്‍ പ്രീബുക്ക് ചെയ്ത ഇന്ത്യക്കാര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത
note7

ബാറ്ററി തകരാര്‍ മൂലം വിപണിയില്‍ നിന്ന് പിന്‍വലിച്ച ഗ്യാലക്‌സി നോട്ട് 7 ഫോണ്‍ പ്രീബുക്ക് ചെയ്തു കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത .ബുക്ക്‌ചെയ്തവര്‍ക്ക്  മറ്റു മോഡലുകള്‍ നല്‍കുമെന്ന് സാംസങ്ങ് വ്യക്തമാക്കി.സാംസങ്ങ് ഗ്യാലക്‌സി എസ് 7, എസ്7 എഡ്ജ് മോഡലുകളായിരിക്കും ഇവര്‍ക്ക് നല്‍കുക.

ഗ്യാലക്‌സി നോട്ട് 7 ഫോണിന് തകരാര്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് ഇത് പരിഹരിച്ച ശേഷം ഇന്ത്യന്‍ വിപണിയില്‍ വില്‍പന ആരംഭിക്കാനായിരുന്നു സാംസങ്ങിന്റെ പദ്ധതി. അതിനായുള്ള പ്രീബുക്കിംഗും ആരംഭിച്ചിരുന്നു. എന്നാല്‍ തകരാര്‍ പരിഹരിച്ചെത്തിയ ഫോണുകളും തീപിടിക്കാന്‍ തുടങ്ങിയതോടെയാണ് ഈ മോഡല്‍ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ സാംസങ്ങ് തയ്യാറായത്. ഉപഭോക്താക്കള്‍ക്ക് മറ്റു ചില സൗജന്യങ്ങളും ഇതിനൊപ്പം ലഭിക്കും. വിര്‍ച്വല്‍ റിയാലിറ്റി ഗിയര്‍, സാംസങ്ങ് ലെവല്‍ യുസ്റ്റീരിയോ ഹെഡ്‌സെറ്റ് എന്നിവയും 3300 രൂപയുടെ വിആര്‍ കണ്ടന്റ് വൗച്ചറും സൗജന്യമായി നല്‍കുമെന്നാണ് സാംസങ്ങ് അറിയിക്കുന്നത്.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ