ഐസ് ഹോക്കി മത്സരത്തിനിടെ അമേരിക്കൻ താരത്തിന് ദാരുണാന്ത്യം

ഐസ് ഹോക്കി മത്സരത്തിനിടെ അമേരിക്കൻ താരത്തിന് ദാരുണാന്ത്യം
Nottingham-Panthers-ice-hockey-player-Adam-Johnson-dies-after-‘freak-injury.jpg

മത്സരത്തിനിടെ കഴുത്തിന് മുറിവേറ്റ് അമേരിക്കൻ ഐസ് ഹോക്കി താരത്തിന് ദാരുണാന്ത്യം. മുൻ എൻഎച്ച്എൽ താരം ആദം ജോൺസൺ (29) ആണ് മരിച്ചത്. ബ്രിട്ടീഷ് പ്രൊഫഷണൽ ഐസ് ഹോക്കി ക്ലബ്ബുകളായ നോട്ടിംഗ്ഹാം പാന്തേഴ്സും ഷെഫീൽഡ് സ്റ്റീലേഴ്സും തമ്മിൽ ശനിയാഴ്ച നടന്ന മത്സരത്തിനിടെയാണ് താരത്തിൻ്റെ കഴുത്തിന് ആഴത്തിൽ മുറിവേറ്റത്.

ജോൺസന്റെ ടീമായ നോട്ടിംഗ്ഹാം പാന്തേഴ്സ് ഞായറാഴ്ച മരണ വാർത്ത സ്ഥിരീകരിച്ചു. കളിയുടെ രണ്ടാം പകുതിയിലാണ് താരത്തിന് പരിക്കേറ്റത്. ഐസ് ഹോക്കി മത്സരത്തിൽ കളിക്കാർ ധരിക്കുന്ന ബ്ലേഡ് സ്കേറ്റ്സ് കൊണ്ട് കഴുത്തിന് ആഴത്തിൽ മുറിവേറ്റ് ആദം വീണതിന് പിന്നാലെ മത്സരം നിർത്തിവച്ചു.

താരത്തെ ഉടൻ ഷെഫീൽഡ് നോർത്തേൺ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പിറ്റ്സ്ബർഗ് പെൻഗ്വിൻസിനൊപ്പം 13 എൻഎച്ച്എൽ ഗെയിമുകളിൽ പ്രത്യക്ഷപ്പെട്ട താരമാണ് ആദം ജോൺസൺ. അപകടത്തെ തുടർന്ന് എല്ലാ മത്സരങ്ങളും മാറ്റിവച്ചതായി EIHL അറിയിച്ചു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ