777888999 എന്ന നമ്പറിൽ നിന്നും വരുന്ന കോൾ സ്വീകരിച്ചാൽ ഫോൺ പിന്നെ കൂടുതല്‍ സംസാരിക്കാന്‍ നിങ്ങളുണ്ടാകില്ല. കാരണം അതോടെ ഫോണ്‍ പൊട്ടിത്തെറിക്കും. ഇത്തരത്തിലുള്ള സന്ദേശങ്ങൾ കഴിഞ്ഞ കുറച്ചു ദിവസമായി വാട്ട്സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. നേരത്തെയും ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇത്രയും വലിയ മുന്നറിയിപ്പ് സന്ദേശം ഇത് ആദ്യമായാണ് പ്രചരിക്കുന്നത്.
ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് പോസ്റ്റുകളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലായി പ്രചരിക്കുന്ന ഈ നമ്പറും കൂടെ മുന്നറിയിപ്പ് സന്ദേശവും പ്രചരിക്കുന്നുണ്ട്. 777888999 നമ്പറില്‍ നിന്ന് ഫോണ്‍ വന്നാല്‍ എടുക്കരുതെന്നും എടുത്താല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പാണ് കുറിപ്പിലുള്ളത്. എന്നാല്‍ എന്താണ് ഇതിന്റെ സത്യാവസ്ഥ?
ഏതെങ്കിലും പ്രത്യേക നമ്പർ ഉപയോഗിച്ചുകൊണ്ട് കോൾ സ്വീകരിക്കുന്ന ആളുടെ ഫോൺ പൊട്ടിത്തെറിപ്പിക്കാൻ സാധിക്കില്ലെന്നാണ് വിദഗ്തർ പറയുന്നത്. ഇതോടൊപ്പം പ്രചരിക്കുന്ന നമ്പറിൽ ഒമ്പത് അക്കങ്ങൾ മാത്രമാണു ഉള്ളത്. ഇതാകട്ടെ ഇന്ത്യയിൽ പ്രവർത്തിക്കുന്നതുമല്ലെന്നു വിദഗ്തർ ചൂണ്ടിക്കാണിക്കുന്നു. ഇന്റർനാഷണൽ നമ്പർ ആണെങ്കിലാകട്ടെ രാജ്യത്തിന്റെ കോഡ് ഉണ്ടാകുകയും വേണം. പ്രചരിക്കുന്നത് സന്ദേശത്തിലെ നമ്പറിൽ ഈ കോഡും ഇല്ല. എല്ലാത്തിനുമുപരി ഇത്തരമൊരു സംഭവം ഒരിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല എന്നതാണ് സത്യം. ലോകം മുഴുവനുമായി രണ്ടു ലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ പ്രവര്‍ത്തന രഹിതമാക്കിയ റാന്‍സംവേറുമായി ബന്ധപ്പെട്ട ആക്രമണത്തിന് പിന്നാലെയാണ് ഈ സന്ദേശവുമെന്നതിനാല്‍ ആള്‍ക്കാര്‍ക്കിടയില്‍ ആശങ്ക പരത്താന്‍ സന്ദേശത്തിനാകുന്നുണ്ട്.