സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്; പണിമുടക്ക് വ്യാഴാഴ്ച മുതൽ

Share
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്; പണിമുടക്ക് വ്യാഴാഴ്ച മുതൽ

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സസ് വീണ്ടും സമരത്തിലേക്ക്. ഈമാസം 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസ്സിയേഷൻ അറിയിച്ചു. മാനേജ്മെൻ്റുകൾ ചർച്ചയ്ക്ക് തയ്യാറാക്കാത്തതിനാലാണ് സമര പ്രഖ്യാപനം.

നേരത്തെ നഴ്സുമാർ നടത്തിയ സമരത്തിൽ ആശുപത്രികളിലെ ഒ പിയിലടക്കം വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു. ആശുപത്രികളുടെ പ്രവർത്തനത്തെ തന്നെ ബാധിച്ച സമരം പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെൻ്റും യുഎൻഎയും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചത്. എന്നാൽ ഈ ചർച്ചയിൽ ഒരു ധാരണയായിരുന്നില്ല. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം നൽകാൻ മാനേജ്മെൻ്റുകൾ തയ്യാറാകുന്നില്ല എന്നതാണ് പ്രധാനമായും യുണൈറ്റഡ് നഴ്സസ് അസോസ്സിയേഷൻ ഉന്നയിക്കുന്നത്. നഴ്സുമാരുടെ സമരം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Read more

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

പ്രശസ്ത ഹോളിവുഡ് തിരക്കഥാകൃത്തും അക്കാദമി അവാർഡ് ജേതാവുമായ ആരോൺ സോർക്കിൻ ഒരുക്കുന്ന 'ദ സോഷ്യൽ റെക്കണിങ്' എന്ന ചിത്രത്തി

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

തൃശൂർ; നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെ വട്ടംകറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെ