NUS,NTU ബിരുദങ്ങള്‍ക്ക് കേരള സര്‍വകലാശാല അംഗീക

സിംഗപ്പൂര്‍ ഉള്‍പ്പെടയുള്ള ലോകത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം കൈവശമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ് കേരള സര്‍വകലാശാല വിദേശ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നു എന്ന തീരുമാനം . ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ നടത്തിയ പഠനത്തില്‍ നാഷണല്‍ യൂണിവേര്‍സിറ്റി ഓഫ് സിംഗപ്പൂര്‍ (NUS

തിരുവനന്തപുരം: സിംഗപ്പൂര്‍ ഉള്‍പ്പെടയുള്ള ലോകത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം കൈവശമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ് കേരള സര്‍വകലാശാല വിദേശ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നു എന്ന തീരുമാനം .  ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ നടത്തിയ അവലോകനത്തിലൂടെ തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും മികച്ച 150 സര്‍വകലാശാലകളുടെ ഡോക്ടറല്‍ തലം വരെയുള്ള പരമ്പരാഗത ബിരുദങ്ങള്‍ക്ക് അന്യോന്യ (റെസിപ്രോക്കല്‍) അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.ഇപ്രകാരം സിംഗപ്പൂരില്‍ നിന്നുള്ള 2 സര്‍വകലാശാല ബിരുദങ്ങള്‍ കേരള സര്‍വകലാശാല അന്ഗീകരിക്കും . ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ നടത്തിയ പഠനത്തില്‍ നാഷണല്‍ യൂണിവേര്‍സിറ്റി ഓഫ് സിംഗപ്പൂര്‍ (NUS)  ഇരുപത്തിയൊന്‍പതാം സ്ഥാനത്തും , നന്യാന്ഗ് ടെക്നോളജിക്കള്‍ യൂണിവേര്‍സിറ്റി (NTU) എണ്‍പത്തിയാറാം സ്ഥാനത്തും വരുന്നതുകൊണ്ട് ഈ രണ്ടു യൂണിവേര്‍സിറ്റികളുടെ ബിരുദമാകും അന്ഗീകരിക്കപ്പെടുന്നത് .ആദ്യ 400 സ്ഥാനങ്ങളില്‍ സിംഗപ്പൂരില്‍ നിന്ന് മറ്റൊരു സര്‍വകലാശാലയും ഉള്‍പ്പെട്ടിട്ടില്ല .ഇതില്‍ NTU കഴിഞ്ഞ വര്‍ഷം 169-മത് ആയിരുന്നതുകൊണ്ട് തന്നെ കേരള സര്‍വകലാശാലയുടെ തീരുമാനം ഈ വര്‍ഷം നിലവില്‍ വന്നത് ഏറ്റവും ഗുണം ചെയ്തത് NTU ബിരുദധാരികള്‍ക്കാണ് . ഇവയില്‍ 58 എണ്ണം അമേരിക്കന്‍ സര്‍വകലാശാലളാണ്. ഇംഗ്ലണ്ട് (22) നെതര്‍ലാന്‍ഡ്‌സ്-11, ജര്‍മനി-ഏഴ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, കാനഡ, അസ്‌ത്രേലിയ-ആറ് വീതം, സ്വീഡന്‍ അഞ്ച്, ഫ്രാന്‍സ്-നാല്, ഡെന്‍മാര്‍ക്ക്, കൊറിയ-മൂന്ന് വീതം, ബെല്‍ജിയം, സിംഗപ്പൂര്‍, ചൈന-രണ്ട് വീതം, ഫിന്‍ലാന്‍ഡ്, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, തായ്‌വാന്‍, ഇസ്‌റാഈല്‍-ഒന്ന് വീതം തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളാണ് ഈ ലിസ്റ്റിലുള്ളത്.

മദ്രാസ് സര്‍വകലാശാലയുടെ അപ്ളൈഡ് മൈക്രോബയോളജി എംഎസ്സി ഉപരിപഠനത്തിനു മാത്രമായി അംഗീകരിക്കും. എംജിയുടെ എംഎസ്സി അക്വാകള്‍ച്ചര്‍ അംഗീകരിക്കില്ല.മദ്രാസ് സര്‍വകലാശാല വിമന്‍സ് ക്രിസ്ത്യന്‍ (ഓട്ടോണമസ്) കോളജിലൂടെ നല്‍കുന്ന എംഎസ്സി ഹോം സയന്‍സ് (ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍) ബിരുദവും കാലിക്കറ്റ് നല്‍കുന്ന ബിഎ (വീണ - റഗുലര്‍) ബിരുദവും അംഗീകരിക്കാനും തീരുമാനിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ