ഊഞ്ഞാപ്പാറ കനാലാണ് ഈ വേനലിലെ താരം

മുകളില്‍ കൊടുത്ത ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ കാണാത്തവര്‍ ഇന്ന് ചുരുക്കം ആകും. ഈ വേനലില്‍ ശരീരത്തിനും മനസ്സിനും കുളിര്‍മ്മ നല്‍കുന്ന ഒരു മനോഹരകാഴ്ച തന്നെ ആണ് ആ ജലസ്രോതസ്സ്.

ഊഞ്ഞാപ്പാറ കനാലാണ് ഈ വേനലിലെ താരം
canal

മുകളില്‍ കൊടുത്ത ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ കാണാത്തവര്‍ ഇന്ന് ചുരുക്കം ആകും. ഈ വേനലില്‍ ശരീരത്തിനും മനസ്സിനും കുളിര്‍മ്മ നല്‍കുന്ന ഒരു മനോഹരകാഴ്ച തന്നെ ആണ് ആ ജലസ്രോതസ്സ്. ഇതെവിടെയാണ് എന്ന് മനസ്സില്‍ എങ്കിലും ഒന്ന് ഓര്‍ക്കാത്തവര്‍ ചുരുക്കം. എങ്കില്‍ കേട്ടോളൂ ഇതാണ് കോതമംഗലം ഊഞ്ഞാപാറ കനാല്‍.

ഊഞ്ഞാപ്പാറ എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച പടങ്ങളും വിവരണങ്ങളും ആണ് പുറം ദേശങ്ങളില്‍ നിന്നുപോലും നിരവധി സഞ്ചാരികളെ ഊഞ്ഞാപ്പാറ കനാലില്‍ ശരീരവും മനസും തണുക്കുന്നത് വരെ കുളിക്കുവാന്‍ എത്തിക്കുന്നത്. ഭൂതത്താന്‍കെട്ടു ഡാമില്‍ നിന്നും വെള്ളം കൊണ്ട് പോകുന്ന ഒരു അക്യുഡേറ്റ് ആണ് ഇപ്പോള്‍ നാട്ടിലെ താരം. നട്ടുച്ചയ്ക്ക് പോലും നല്ല തണുപ്പ്, കൂട്ടിന് പാടത്തിന്റെ വിശാലതയും, കമുകിന്‍ തോപ്പിന്റെ തണുപ്പ് ഒപ്പം.ഒന്നിറങ്ങി കഴിഞ്ഞാല്‍ പിന്നെ തിരികെ കയറാന്‍ വലിയ മടി തന്നെ എന്ന് അനുഭവസ്ഥര്‍ പറയുന്നു.

കോതമംഗലം ടൗണില്‍ നിന്നും 7 കിലോ മീറ്റര്‍ ദൂരമേ ഉള്ളു ഇവിടെ എത്തിച്ചേരാനെന്നതിനാൽ സഞ്ചാരികൾക്ക് എളുപ്പം ഇവിടെയെത്താം.
കോതമംഗലം – തട്ടേക്കാട് റോഡില്‍ കീരംപാറ കഴിഞ്ഞ് ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വലതു വശത്തെക്കുള്ള വഴിയിലേക്ക് തിരിഞ്ഞ് 100 മീറ്റര്‍ ചെന്നാല്‍ കനാലില്‍ എത്താം. എന്തായാലും ഈ വേനലില്‍ ഈ ഊഞ്ഞാപ്പാറ സൂപ്പര്‍ ഹിറ്റ്‌ ആയി എന്ന്  പറയാം.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ