മലയാളം-മലയാളം നിഘണ്ടു കൂടി കൂട്ടിച്ചേര്‍ത്തു ഓളം

മലയാളത്തിലെ അറിയപ്പെടുന്ന (ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന) ഇംഗ്ലീഷ് - മലയാളം/മലയാളം-മലയാളം നിഘണ്ടുവാണ് ഓളം. ഉപയോക്താക്കള്‍ക്ക് വാക്കുകളും വിശദീകരണവും സമര്‍പ്പിക്കാവുന്ന ഒരു പോര്‍ട്ടല്‍ കൂടിയാണ് ഓളം.

മലയാളം-മലയാളം നിഘണ്ടു കൂടി കൂട്ടിച്ചേര്‍ത്തു ഓളം
olam-malayalam-dictionary

നല്ലൊരു ലേഖനം വായിച്ചോണ്ടിരിക്കുമ്പോ ഒരു സംശയം, ദാണ്ടെടാ ഒരു വാക്ക് "ഘുര്‍ഘുരം". ഇതിപ്പോ എന്താണ് സാധനം ? വായനയുടെ സുഖം അങ്ങട്ട് പോയല്ലോ ഈശ്വരാ... ഇയാള്‍ക്ക് മര്യാദക്ക് വല്ല വാക്കും എഴുതി വച്ച് കൂടെ, വലിയ സാഹിത്യകാരന്‍ ആണത്രേ.

മുകളില്‍ പറഞ്ഞത് ഒരു ഉദാഹരണം മാത്രം. ഇത് പോലെ എത്രയോ പ്രാവശ്യം, വാക്കുകളുടെ അര്‍ഥം കിട്ടാതെ സങ്കടപ്പെട്ടിരിക്കുന്നു. നല്ലൊരു ഡിക്ഷ്ണറി അപ്പുറത്ത് അലമാരയില്‍ ഉണ്ടേലും , അതെടുത്തു തപ്പി കണ്ടു പിടിക്കാന്‍ ഇമ്മിണി പാടാണേ. വിഷമിക്കണ്ട അര്‍ത്ഥമറിയാ കുഞ്ഞുങ്ങളെ, നേരെ പൊക്കോളൂ olam.in സൈറ്റിലേക്കു. മലയാളത്തിലെ അറിയപ്പെടുന്ന (ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന) ഇംഗ്ലീഷ് - മലയാളം/മലയാളം-മലയാളം നിഘണ്ടുവാണ് ഓളം. ഉപയോക്താക്കള്‍ക്ക് വാക്കുകളും വിശദീകരണവും സമര്‍പ്പിക്കാവുന്ന ഒരു പോര്‍ട്ടല്‍ കൂടിയാണ് ഓളം.

സ്വന്തന്ത്ര സോഫ്റ്റ്‌വേര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനമേകുന്ന നീക്കമായി, 'ഓളം' ഓണ്‍ലൈന്‍ നിഘണ്ടു ഓപ്പണ്‍ സോഴ്‌സിലേക്ക് മാറുന്നു. 83,000 ലേറെ പദങ്ങളും അവയുടെ ഒന്നര ലക്ഷത്തിനടുത്ത് വിശദീകരണവുമുള്ള 'മലയാളം-മലയാളം നിഘണ്ടു' കൂടി കൂട്ടിച്ചേര്‍ത്തു ഓളം അതിന്റെ കരുത്തു ഒന്ന് കൂടി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

മൂന്നുവര്‍ഷം മുമ്പ് ലണ്ടനിലെ മിഡില്‍സക്‌സ് സര്‍വകലാശാലയില്‍ നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യില്‍ പി.എച്ച്.ഡി. ചെയ്യുന്ന വേളയിലാണ് കോഴിക്കോട് സ്വദേശിയായ കൈലാഷ് നാഥ് 'ഓളം' ആരംഭിച്ചത്. ഇപ്പോള്‍ പ്രതിമാസം 80,000 സന്ദര്‍ശകരുള്ള, പത്തുലക്ഷത്തിലേറെ പേജ് വ്യൂ ലഭിക്കുന്ന സൈറ്റാണ് ഓളം (www.olam.in).

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ