സെപ്റ്റംബർ ഒന്നു മുതൽ വിദേശികള്‍ക്ക് പുതിയ ലഗേജ് നിബന്ധനകളുമായി ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ്. ഇതുപ്രകാരം പുതപ്പുകളിലും ലിനനിലും മറ്റും പൊതിഞ്ഞുള്ളതും പുറമെ കയറുെകാണ്ട് കെട്ടിവരിഞ്ഞുള്ളതുമായ ലഗേജുകൾ അനുവദിക്കില്ല. വൃത്താകൃതിയിലുള്ളതും ക്രമരഹിതമായ രൂപത്തിലുള്ളതുമായ ലഗേജുകൾ നിരോധനത്തിെൻറ പരിധിയിൽ വരും.
മസ്കത്ത്, സലാല, സൊഹാർ വിമാനത്താവളങ്ങളിൽനിന്നുള്ള എല്ലാ വിമാന സർവിസുകൾക്കും കാബിൻ ക്ലാസ് വ്യത്യാസങ്ങളില്ലാതെ പുതിയ നിബന്ധന ബാധകമായിരിക്കും.എല്ലാ എയര്‍ലൈനുകളില്‍ പുതിയ നിബന്ധന ബാധകമാണെന്ന് എയര്‍പോര്‍ട്ട്മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ ലഗേജിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണിതെന്ന് ഒ.എ.എം.സി അറിയിച്ചു.
പരന്ന രീതിയിൽ അല്ലാത്ത ബാഗുകൾ അനുയോജ്യമായ സ്യൂട്ട്കേസുകളോ ട്രാവൽ ബാഗുകളോ ഉപയോഗിച്ച് റീപാക്ക് ചെയ്യണം. ബേബി സ്ട്രോളറുകൾ, ബൈ സൈക്കിളുകൾ, വീൽ ചെയറുകൾ, ഗോൾഫ് ബാഗ് എന്നിവ കൊണ്ടുപോകുന്നതിന് നിരോധനമില്ലെന്നും അത് അനുവദനീയമാണെന്നും വിമാനത്താവള കമ്പനി വക്താവ് അറിയിച്ചു.