തീവ്രവാദ മുക്ത രാജ്യങ്ങളിൽ ഒമാന് ആഗോള തലത്തിൽ ഒന്നാം സ്ഥാനം

തീവ്രവാദ മുക്ത രാജ്യങ്ങളിൽ ഒമാന് ആഗോള തലത്തിൽ ഒന്നാം സ്ഥാനം
oman-flag-922x690

തീവ്രവാദ മുക്ത രാജ്യങ്ങളിൽ ആഗോള തലത്തിൽ ഒമാന് ഒന്നാം സ്ഥാനം.    2019 ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ട്  പ്രകാരമാണ്  ഒമാൻ അറബ് രാജ്യങ്ങളുടെ മുൻ നിര കരസ്ഥമാക്കിയത്.   വാർഷിക പണപെരുപ്പ നിരക്ക് കുറവുള്ള രാജ്യവും ഒമാനാണ്.

നവീകരണം, നിയമചട്ടക്കൂടിന്റെ കാര്യക്ഷമത, കൊലപാതക നിരക്ക് എന്നീ വിഭാഗങ്ങളിലും ഒമാൻ കഴിഞ്ഞ വർഷത്തേതിൽ നിന്നും നില മെച്ചപ്പെടുത്തി. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, റോഡ് ശൃംഖല തുടങ്ങിയ വിഭാഗങ്ങളിലും ഒമാൻ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. റിപ്പോർട്ടിൽ ആഗോളതലത്തിൽ 53ാം സ്ഥാനവും അറബ് രാജ്യങ്ങളിൽ ആറാം സ്ഥാനവുമാണ് ഒമാന്‍ ഉള്ളത്. മൊത്തം 141 രാജ്യങ്ങളെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.

ഇക്കണോമിക് ഫോറം നാഷനൽ കോംപറ്റിറ്റീവ്നെസ് ഒമാന്റെ സഹകരണത്തോടെ നടത്തിയ സർവേയിൽ കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  പൊലിസ് സേവനങ്ങളുടെ വിശ്വാസ്യത, തുറമുഖ സേവനങ്ങളുടെ കാര്യക്ഷമത എന്നീ വിഭാഗങ്ങളിൽ അറബ്, ഗൾഫ് മേഖലയിൽ ഒമാന്‍ മൂന്നാം സ്ഥാനമാണ് ഉള്ളത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം