ഒമിക്രോൺ - പുതിയ കൊലയാളി

കോവിഡ് ഭീഷണിയിൽ നിന്ന് ലോകം സാവധാനത്തിൽ രക്ഷപ്പെട്ടു വരുന്നു എന്ന സമാധാനത്തിലായിരുന്നു നാം. എന്നാൽ മനുഷ്യവംശത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് കോവിഡിൻ്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ വ്യാപകമായിട്ടുണ്ടെന്നും ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണെന്നാണ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഏറ്റവും പുതിയ വാർത്തയായി വന്നു കൊണ്ടിരിക്കുന്നത്. കോവിഡിൻ്റെ ഡെൽറ്റാ വകഭേദമായിരുന്നു എറ്റവും വലിയ അപകടകാരിയെന്ന് ശാസ്ത്രലോകം കരുതിയിരുന്നത്.

എന്നാൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ട ഒമിക്രോൺ വകഭേദം നമ്മുടെ എല്ലാ പ്രതിരോധശേഷിയെയും ക്ഷയിപ്പിക്കാൻ ശക്തിയുള്ളതാണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ പോലും ഒമിക്രോൺ ആപത്ത് സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.

കരുതലും ജാഗ്രതയുമല്ലാതെ നമുക്ക് മുമ്പിൽ മറ്റ് വഴികളൊന്നും തന്നെയില്ലെന്ന മുന്നറിയിപ്പ് വരാനിരിക്കുന്ന അപകടം എത്ര ഭീകരമായിരിക്കുമെന്ന് തന്നെയാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. ഈ വിപത്തിനെ അവഗണിക്കാൻ കഴിയില്ലെന്നാണ് ശാസ്ത്രലോകവും ലോകാരോഗ്യ സംഘടനയും ആധുനിക വൈദ്യശാസ്ത്രവും കൃത്യമായി പറഞ്ഞു വെക്കുന്നത്. കൊലയാളി
ഒമിക്രോണിനെ കരുതിയിരിക്കുക. 'ജാഗ്രതൈ.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ