ന്യൂഡൽഹി: ട്രെയിൻ വരാറായി ഷോപ്പിങ്ങിനു സമയമില്ല, ഇത്തരം പരാതികളുടെയൊന്നും ആവിശ്യം ഇനിയില്ല. തീവണ്ടിയിൽ നിന്നുതന്നെ സാധനങ്ങൾ വാങ്ങാം. തിരഞ്ഞെടുക്കുന്ന തീവണ്ടികളിൽ നിന്നും ഈ പുതുവർഷം മുതൽ വീട്ടുപകരണങ്ങളും, സൗന്ദര്യവർധക വസ്തുക്കളും, വ്യയമോപകരണങ്ങളും വാങ്ങാമെന്ന് റെയിൽവേ മന്ത്രലായ വൃത്തങ്ങൾ അറിയിച്ചു. വെസ്റ്റേൺ റെയിൽവേയുടെ മുംബൈ ഡിവിഷനിൽ ഒരു സ്വകാര്യ കമ്പനിയുമായി അഞ്ചു വർഷത്തേക് 3.5 കോടിയുടെ കരാർ തിരുമാനമായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഭക്ഷണ പദാർത്ഥങ്ങളും ലഹരി വസ്തുക്കളും വിൽക്കാൻ കരാറുകാരന് അനുമതി ഇല്ല.
യൂണിഫോമിലുള്ള രണ്ടുപേർ ഉന്തുവണ്ടിയിൽ സാധനങ്ങൾ വിൽക്കും. രാവിലെ 8 മുതൽ രാത്രി 9 വരെയാണ് വില്പന സമയം. ശബ്ദ പ്രചാരണം ഒഴിവാക്കി സാധനങ്ങളുടെ വിവരങ്ങളടങ്ങിയ ബ്രോഷർ നൽകികൊണ്ടാവും കച്ചവടം.