ഓണം നൈറ്റ് 2019 മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം..

ഓണം നൈറ്റ് 2019 മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം..
onamnite2019

സിംഗപ്പൂർ മലയാളി അസോസിയേഷനും ഏഷ്യാനെറ്റും എസ്പ്ലനേഡ് തിയേറ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം നൈറ്റ് 2019 ആഗസ്റ് 24 ശനിയാഴ്ച എസ്പ്ലനേഡ് തിയേറ്ററിൽ അരങ്ങൊരുങ്ങുമ്പോൾ, മുഖ്യ അതിഥിയായെത്തുന്നത് മലയാളത്തിന്റെ മഹാനടൻ പദ്‌മശ്രീ ഡോ. മമ്മുട്ടിയാണ്.

സൗത്ത് ഇന്ത്യയിലെ മുൻ നിര കലാകാരന്മാർ അണിയിച്ചൊരുക്കുന്ന സംഗീത നൃത്ത ഹാസ്യ നിശ, സിംഗപ്പൂരിലെ മലയാളികൾക്ക് ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നു.

കാർത്തിക്, സിത്താര, ഹരിശങ്കർ, കാവ്യ അജിത് തുടങ്ങിയവർ സംഗീതത്തിന്റെ നവ്യാനുഭൂതിയിലേക്ക് നയിക്കുമ്പോൾ, ആശ ശരത്തും, ഷംന കാസിമും, അനുശ്രീ, അർച്ചന സംഘവും ചേർന്ന് നാട്യവൈഭവം തീർക്കുന്നു.
ഒപ്പം, മലയാളഹാസ്യലോകത്തിന് പുതിയ അദ്ധ്യായങ്ങൾ തീർത്ത ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, ധർമ്മജൻ, പാഷാണം ഷാജി, ടിനി ടോം, നോബി എന്നിവർ കൂട്ടത്തോടെ ചിരിപ്പിക്കാൻ ഒരുങ്ങുമ്പോൾ, നിങ്ങളുടെ ടിക്കറ്റുകൾ ഇന്ന് തന്നെ ഉറപ്പു വരുത്തുക.

ടിക്കറ്റ് നിരക്കുകൾ $30, $60, $90, $120.

ടിക്കറ്റുകൾ  www.esplanade.com/onamnite ഓൺലൈനിലും, സിസ്റ്റിക്കിന്റെ വിവിധ ഔട്ട്ലെറ്റിലൂടെയും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9640 5963 / 9789 9176 / 9190 1330

Read more

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

വിസയില്ലാതെ താമസിക്കാനും ജോലി ചെയ്യാനും കഴിയുന്നൊരു യൂറോപ്യൻ രാജ്യമുണ്ട്. അവിടെ നടക്കാത്ത രണ്ട് കാര്യങ്ങളേ ഉള്ളൂ.. ജനനവും മരണവും. ലോകത്തിന്

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നേരത്തെ എസ്ഐടി രാജീവരെ കസ്റ്റഡിയി

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

ന്യൂ‍ഡൽഹി: ബംഗ്ലദേശ് പ്രിമിയർ ലീഗിൽ നിന്ന് തന്നെ പുറത്താക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ അവതാരകയായ റിധിമ