ഇത്തവണ ഓണത്തിനു മാമ്പഴ പ്രഥമനാക്കട്ടെ

ഓണം എന്നാല്‍ പലര്‍ക്കും പായസം എന്നാണു ആദ്യം ഓര്‍മ്മ വരിക. പലവിധ പായസങ്ങളുടെ മേളം ആണല്ലോ ഓണനാളുകള്‍. എന്നാല്‍ ഇത്തവണ ഓണസദ്യയ്‌ക്കൊപ്പം സ്‌പെഷ്യല്‍ പായസമാകാം. എളുപ്പത്തില്‍ ഉണ്ടാകാന് കഴിയുന്ന മാമ്പഴ പ്രഥമനാക്കട്ടെ ഇത്തവണത്തെ ഓണ സ്‌പെഷ്യല്‍ പായസം.

ഇത്തവണ ഓണത്തിനു മാമ്പഴ പ്രഥമനാക്കട്ടെ
mango-kheer-story

ഓണം എന്നാല്‍ പലര്‍ക്കും പായസം എന്നാണു ആദ്യം ഓര്‍മ്മ വരിക. പലവിധ പായസങ്ങളുടെ മേളം ആണല്ലോ ഓണനാളുകള്‍. എന്നാല്‍ ഇത്തവണ ഓണസദ്യയ്‌ക്കൊപ്പം സ്‌പെഷ്യല്‍ പായസമാകാം. എളുപ്പത്തില്‍ ഉണ്ടാകാന് കഴിയുന്ന മാമ്പഴ പ്രഥമനാക്കട്ടെ ഇത്തവണത്തെ ഓണ സ്‌പെഷ്യല്‍ പായസം.

കൂട്ടുകള്‍: മാമ്പഴം- 5 എണ്ണം ശര്‍ക്കര- അര കിലോ തേങ്ങാ പാല്‍- രണ്ട് തേങ്ങയുടെ പാല്‍ അണ്ടിപരിപ്പ്, മുന്തിരി, ഏലക്കായപാചകം ചെയ്യുന്ന വിധം: പഴുത്ത മാമ്പഴം തോലും അണ്ടിയും കളഞ്ഞ് മിക്‌സിയില്‍ വെച്ച് അടിച്ചെടുക്കു. ഇത് അരലിറ്റര്‍ വെള്ളത്തില്‍ വേവിച്ച് കുഴമ്പ് രൂപത്തിലാത്തി മാറ്റുക. പിന്നീട് ശര്‍ക്കര ഉരുക്കി കല്ലു കളഞ്ഞ് ഇതിലേക്ക് ഒഴിക്കുക. മിശ്രിതം ചേര്‍ന്ന് വരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് ഇളക്കുക. പിന്നീട് ഒന്നാം പാല്‍ ഒഴിച്ച് ഇളക്കി ഇറക്കി വെയ്ക്കുക. പാകത്തിന് അണ്ടിപരിപ്പും മുന്തിരിയും ഏലക്കായയും ചേര്‍ക്കു. പായസം തയ്യാര്‍.

Read more

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയുടെ സഹായി പിടിയിൽ. ജമ്മുകശ്മീർ സ്വദേശി ആമിർ റഷീ