‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’; ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍

0

‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ സേവനം 2020 ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍. യോഗ്യതയുള്ള ഗുണഭോക്താക്കള്‍ക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം രാജ്യത്ത് ഏത് കടയില്‍ നിന്നും (എഫ്.പി.എസ്) ഒരേ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ധാന്യങ്ങള്‍ ലഭിക്കും.

ബയോമെട്രിക് / ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് ഇപോസ് ഉപകരണങ്ങള്‍ വഴി ഇത് ലഭ്യമാകുമെന്ന് ഉപഭോക്തൃകാര്യ ഭക്ഷ്യപൊതുവിതരണ മന്ത്രിയായ പാസ്വാന്‍ ലോക്‌സഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്ന് ധാന്യം വാങ്ങുന്നതിനുള്ള സൗകര്യം ഓണ്‍ലൈന്‍ ഇപോസ് ഉപകരണങ്ങളുള്ള എഫ്.പി.എസിലൂടെ മാത്രമേ ലഭ്യമാകൂ.

ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തുടനീളം ഈ സംരംഭം നടപ്പാകും. കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ ഉപയോഗിക്കാന്‍ ഈ സംവിധാനം ഗുണം ചെയ്യും കേന്ദ്രമന്ത്രാലയത്തിന്റെ വാദം.