ഡ്രൈവിംഗിനു അനുയോജ്യമായ ലോകത്തിലെ എറ്റവും മികച്ച 5 ബീച്ചുകളിലൊന്ന് കേരളത്തില്‍

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചാണ് ലോക ശ്രദ്ധയാകര്‍ഷിക്കുന്ന കേരളത്തിലെ ആ മനോഹര തീരം. കാറുകളില്‍ ആയാലും, ബൈക്കുകളില്‍ ആയാലും മുഴപ്പിലങ്ങാട് ബീച്ച് വഴി ഒന്ന് കറങ്ങാന്‍ ആരും ആഗ്രഹിക്കും.

ഡ്രൈവിംഗിനു അനുയോജ്യമായ ലോകത്തിലെ എറ്റവും മികച്ച 5 ബീച്ചുകളിലൊന്ന് കേരളത്തില്‍
one-of-the-best-beach-for-driving-is-in-kerala

കടല്‍ കാഴ്ച്ച കണ്ടുകൊണ്ടുള്ള ഡ്രൈവിംഗ് ഒരു ഹരമാണ്, ഇനി യാത്ര കടല്‍ തൊട്ടുള്ളതാണെങ്കിലോ? കടല്‍ തൊട്ടു യാത്ര ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ അഞ്ചു ഡ്രൈവ് ഇന്‍ ബീച്ചുകളിലൊന്ന് നമ്മുടെ കേരളത്തില്‍ ആണ്. ബിബിസി ഓട്ടോസ് ആണു ലോകത്തിലെ എറ്റവും മികച്ച 5 ഡ്രൈവ് ഇന്‍ ബീച്ചുകള്‍ തിരഞ്ഞെടുത്തത്‌.കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചാണ് ലോക ശ്രദ്ധയാകര്‍ഷിക്കുന്ന കേരളത്തിലെ ആ മനോഹര തീരം. കാറുകളില്‍  ആയാലും, ബൈക്കുകളില്‍  ആയാലും മുഴപ്പിലങ്ങാട് ബീച്ച് വഴി ഒന്ന് കറങ്ങാന്‍ ആരും ആഗ്രഹിക്കും. തലശ്ശേരിയ്ക്കും, കണ്ണൂരിനും ഇടയില്‍ നാഷണല്‍ ഹൈവേയ്ക്ക് (66) സമാന്തരമായി അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് ഈ പാത. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചാണിത്. ഗോവയില്‍ നിരവധി ഭംഗിയാര്‍ന്ന ബീച്ചുകള്‍ ഉണ്ടെങ്കിലും ഡ്രൈവിംഗിന് പറ്റിയതല്ല. ശക്തമായ തിരകളെ തടുക്കാന്‍ അരികില്‍ പാറക്കല്ലുകള്‍ നിരത്തിയിട്ടുണ്ട് ഈ ബീച്ചില്‍. അതുകൊണ്ടു ഇതുവഴിയുള്ള യാത്ര കൂടുതല്‍ സുരക്ഷിതമാണ്‌.കൊരാള ബീച്ച്‌ : യുഎസില്‍, നോര്‍ത്ത്‌ കരൊലൈനയിലെ അതിവിശാലമായ ഈ ബീച്ച്‌ 4WD അനുയോജ്യമായതാണ്. ഇതിലെ ഡ്രൈവ്‌ ചെയ്യുന്നവരെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യം ബീച്ച്‌ വാസസ്ഥാനമാക്കി മേഞ്ഞു നടക്കുന്ന കാട്ടു കുതിരകളാണ്. ഡ്രൈവ്‌ ചെയ്യാന്‍ പ്രത്യേക അനുമതി ആവശ്യമാണ്‌ ഈ പാതയിലൂടെ. ചില മാസങ്ങളിള്‍ ഇതുവഴി ഡ്രൈവ്‌ ചെയ്യുന്നത് നിരോധിക്കാറുണ്ട്.ഫ്രേസര്‍ കോസ്റ്റ്‌ ക്വീന്‍സ്‌ലാന്‍ഡ്‌ : ഓസ്ട്രേലിയയിലെ 31 മൈലില്‍ അധികം ദൂരം കിടക്കുന്ന അതിമനോഹരമായ ഡ്രൈവ്‌ ഇന്‍ ബീച്ചാണിത്‌. ഇതു വഴി യാത്ര ചെയ്യുന്നവരെ നിരവധി കാഴ്ച്ചകളാണ് കാത്തു നില്‍ക്കുന്നത്‌. ഒരു ഭാഗത്ത് രണ്ടു  ഭംഗിയാര്‍ന്ന യുനസ്കോ ജൈവ മണ്ഡല സംവരണ മേഖല മറു ഭാഗത്ത് വിശാലമായി കിടക്കുന്ന കടല്‍ ചിലപ്പോള്‍ കടലില്‍ നീന്തി തുടിയ്ക്കുന്ന തിമിംഗലങ്ങള്‍. സഞ്ചാരികള്‍ക്കായി ലൈറ്റ്‌ഹൗസ്‌ റിസോര്‍ട്ടും ഈ തീരത്തുണ്ട്.പഡ്രെ ഐലന്റ്‌, ടെക്സസ്‌ : 61 മൈല്‍ കിടക്കുന്ന എറ്റവും നീണ്ട കടല്‍ത്തീര പാതയാണിത്‌. അത്ര വികസനം പ്രാപിച്ചതല്ലെങ്കിലും ഇത് പൊതു പാതയാണ്. ഇതിലൂടെ യാത്ര ചെയ്യാന്‍ സീറ്റ് ബെല്‍റ്റ്‌ ധരിക്കുക, സ്പീഡ്‌ ലിമിറ്റ്‌ നിയന്ത്രിക്കുക തുടങ്ങിയ ട്രാഫിക്‌ ‌നിയമങ്ങള്‍ പാലിക്കുക നിര്‍ബന്ധമാണ്‌.നതാല്‍, ബ്രസീല്‍ : നതാല്‍ മുതല്‍ ഫോര്‍ട്ടലേസ വരെ 92 ബീച്ചുകളിലായി 450 മൈല്‍ ദൂരം കിടക്കുന്ന ഡ്രൈവ്‌ ഇന്‍ ബീച്ച്‌ പാതയാണിത്.‌ മൂന്ന് ദിവസം മുതല്‍ മൂന്നു മാസം വരെയാകാം ഇതുവഴി നിങ്ങളുടെ യാത്ര. എത്രത്തോളം തീരത്തിന്‍റെ ഭംഗി ആസ്വദിക്കുന്നോ, മണലില്‍ ഡ്യൂണ്‍ ബാഗ്ഗിയില്‍ കറങ്ങുന്നോ ഒക്കെ അനുസരിച്ചാകാം അത്.ഒരു പക്ഷേ ഡ്രൈവ്‌ ചെയ്യാന്‍ കഴിയുന്ന ബീച്ചുകള്‍ ഇനിയും ഉണ്ടായിരിക്കാം, എങ്കിലും എറ്റവും മികച്ചതിലൊന്ന് നമ്മുടെ കേരളത്തില്‍ ആണെന്നതില്‍ സന്തോഷിക്കാം.

Save

Read more

'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് പ്രമുഖ സംവിധായകനെതിരെ പരാതി നൽകി ചലച്ചിത്രപ്രവർത്തക. മുഖ്യമന്ത്രിക്ക് നേരിട്ടാ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്