സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്ന ആളുമായി സെക്‌സ് ചാറ്റിൽ ഏർപ്പെട്ടിട്ടുടോ...? എങ്കിലിത് കാണാതെപോകരുത്

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്ന ആളുമായി സെക്‌സ് ചാറ്റിൽ  ഏർപ്പെട്ടിട്ടുടോ...? എങ്കിലിത് കാണാതെപോകരുത്
27562

സോഷ്യല്‍ മീഡിയ വഴി പരിചയപ്ടുപ്പെടുന്ന ആളുമായി സെക്‌സ് ചാറ്റിങ്ങില്‍ ഏര്‍പ്പെട്ട് കെണിയില്‍ ആകുന്ന യുവാക്കളുടെ കഥ പറഞ്ഞ്  ഗോഡ്‌സ്  ഐ  എന്ന  ഹ്രസ്വ ചിത്രം  പ്രേക്ഷക ശ്രദ്ധനേടുന്നു. . മികച്ച ഹ്രസ്വചിത്രങ്ങള്‍ക്ക് പ്ലാറ്റ് ഫോം നല്‍കുന്ന ബിഹൈന്‍ഡ് വുഡ്‌സ് ടിവി പുറത്തിറക്കുന്ന ആദ്യത്തെ മലയാള ഹ്രസ്വചിത്രമാണ്  'ഗോഡ്‌സ് ഐ'.

അവതരണ ശൈലി കൊണ്ട് പ്രേക്ഷകരെ  പിടിച്ചിരുത്തി ചിത്രം  യൂ ട്യൂബിൽ പങ്കുവെച്ച്  മണിക്കൂറുകൾക്കുള്ളിൽ  മൂന്ന് ലക്ഷം ആളുകളാണ് കണ്ടത്. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ ദൈവത്തിനു കാണില്ലേ എന്ന് നാം ചിന്തിക്കാറുണ്ട്. പക്ഷെ ഇടക്കെവിടെയോ ദൈവത്തിന്റെ കണ്ണുകള്‍ നമുക്ക് നേരെ  തുറക്കപ്പെടും, നാമറിയാതെ നമ്മെക്കൊണ്ട് നന്മകള്‍ ചെയ്യിപ്പിക്കും. എന്ന് നമ്മെ ബോധ്യപെടുത്തുന്നതാണീ ഹ്രസ്വചിത്രം എന്ന്  അണിയറ പ്രവർത്തകർ പറയുന്നു. അഫ്‌സല്‍ പി.കെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശരത് ജിനരാജ് ആണ് രചിച്ചിരിക്കുന്നത്. ശരത്  തന്നെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രസംയോജനം, ഛായാഗ്രഹണം- അര്‍ജുന്‍ ബൈജു, പശ്ചാത്തല സംഗീതം- ജയ്. പി ഇ.ജെ, സൗണ്ട് ഡിസൈന്‍ ഷിജു -നിഖില്‍, അസോസിയേറ്റ് ഡയറക്ടര്‍ ആല്‍ബര്‍ട്ട് ഷാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രിന്‍സ് ഫിലിപ്പോസ്. വിജേഷ്, നിഖിത, ജിജി, ഡാന്‍, കിരണ്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Read more

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായ്: എമിറേറ്റിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍, കോണ്‍ടാക്റ്റ്ലെസ് ചെക്ക് ഇന്‍ സൗകര്യം നടപ്പാക്കുന്നതിന് അഗീകാരം. യുഎഇ ഉപപ്രധാനമന്ത്രിയു