ഓഖി ചുഴലിക്കാറ്റു മുംബൈ കടല്‍ത്തീരത്തു കൊണ്ട് തള്ളിയത് എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

അങ്ങോട്ട്‌ കൊടുത്താല്‍ കടലമ്മ ആയാല്‍ പോലും തിരിച്ചു നല്ല എട്ടിന്റെ പണി തരുമെന്ന് 'ഓഖ' വന്നതോടെ മനസ്സിലായി. ഓഖി ചുഴലിക്കാറ്റുമൂലം മുംബൈ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയത് ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവും ഉപയോഗം കഴിഞ്ഞുള്ള വലിച്ചെറിയലും ഗുരുതര പരിസ്ഥിതി പ്രശ്‌നങ

ഓഖി ചുഴലിക്കാറ്റു  മുംബൈ കടല്‍ത്തീരത്തു കൊണ്ട് തള്ളിയത് എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍
okhi-mumbaii

അങ്ങോട്ട്‌ കൊടുത്താല്‍ കടലമ്മ ആയാല്‍ പോലും തിരിച്ചു നല്ല എട്ടിന്റെ പണി തരുമെന്ന് 'ഓഖ' വന്നതോടെ മനസ്സിലായി. ഓഖി ചുഴലിക്കാറ്റുമൂലം മുംബൈ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയത് ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവും ഉപയോഗം കഴിഞ്ഞുള്ള വലിച്ചെറിയലും ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അത് ജീവന് തന്നെ ഭീഷണിയാവുമെന്നുമുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ ഫലം എങ്ങനെയായിരിക്കുമെന്ന് കാണിച്ച് തന്നത്.

എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മുംബൈ കടല്‍ത്തീരത്ത് അടിഞ്ഞുകൂടിയിരിക്കുന്നതെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഖരമാലിന്യ സംസ്‌കരണ വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പലപ്പോഴായി തള്ളിയ മാലിന്യങ്ങളാണ് ഓഖി ചുഴലിക്കാറ്റില്‍ തിരമാലകള്‍ കരയിലെത്തിച്ചത്. 15,000 കിലോ മുതല്‍ 10,000 കിലോ  അടിഞ്ഞ് കൂടിയ വെര്‍സോവ, ജൂഹു ബീച്ചുകളിലാണ് ഏറ്റവും കൂടുതല്‍ മാലിന്യക്കൂമ്പാരം. ദാദര്‍ ചൗപട്ടി, മറൈന്‍ഡ്രൈവ്, നരിമാന്‍ പോയിന്റ്, മര്‍വ എന്നിവടങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞിട്ടുണ്ട്. ബീച്ചുകളില്‍ ചിലയിടങ്ങളില്‍ രണ്ടടിയോളം ഉയരത്തില്‍ മാലിന്യം അട്ടിയായി കിടക്കുന്നുണ്ട്.

Read more

പി.ടി ഉഷ എംപിയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

പി.ടി ഉഷ എംപിയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്:രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി.ടി ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ (64) അന്തരിച്ചു

ഇഡി റെയ്ഡിനിടെ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചു; ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു

ഇഡി റെയ്ഡിനിടെ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചു; ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു

റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റോയ് സ്വയം വെടിയുതിർക്കാൻ ഉപയോഗിച്ച തോ

കോൺഫിഡന്റ്​ ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

കോൺഫിഡന്റ്​ ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

ഇ ഡി റെയ്ഡിനിടെ പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ്(57) ജീവനൊടുക്കി. ബെംഗളൂരുവിലെ ഓഫീസിൽവച്ച് സ്വയം വെടിയുതിർക്കുകയാ

ഇന്ത്യ-‍യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ട്രംപിനു തിരിച്ചടി

ഇന്ത്യ-‍യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ട്രംപിനു തിരിച്ചടി

വാഷിങ്ടൺ: ഇന്ത്യയും യൂറോപ്യൻ യൂണിയനുമായി കഴിഞ്ഞ ദിവസമുണ്ടാക്കിയ വ്യാപാര കരാർ അമെരിക്കയ്ക്ക് തിരിച്ചടിയെന്നു ലോകം വിലയിരു