ഒട്ടകപ്പക്ഷിയുടെ പോലത്തെ കാലുമായി ജനിക്കുന്നവര്‍

0

ഒട്ടകപക്ഷിയുടെ കാലുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? സിംബാബ്‌വേയുടെ പടിഞ്ഞാറന്‍ ഭാഗത്ത്, സംബേഴ്രി നദിയുടെ തിരത്ത് പുറലോകവുമായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരു ഗോത്രവംശം ഉണ്ട് .അവിടുത്തെ ജനങ്ങളും ഒട്ടകപക്ഷികളും ആയൊരു സമാനത ഉണ്ട് .അവരുടെ കാലുകള്‍ കണ്ടാല്‍ ഒട്ടകപക്ഷിയുടെ കാലുകള്‍ പോലെ തന്നെയാണ് .വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും ഇത് വളരെ സത്യമാണ്.ഡോമാ ഗോത്രവംശത്തില്‍ ജനിക്കുന്ന അധികം വ്യക്തിക്കളും ഒട്ടകപ്പക്ഷിയുടെ കാല് പോലെ രണ്ട് വിരലുക്കള്‍ ആയി ആണ് ജനിക്കുന്നത്.Related image

ectrodactyly (split hand/split foot malformation, or lobster claw syndrome) എന്ന ഒരു ജനിതക-ഉള്‍പരിവര്‍ത്തനത്തിന്റെ ഫലം ആണ് ഇത്. ഏഴാമത്തെ ക്രോമസോമില്‍ ഉണ്ടായ ഒരു ഉള്‍പരിവര്‍ത്തനത്തിന്റെ ഫലം ആയി, കൈയിലെയും കാലിലേയും കാലറ്റം കൊഞ്ചിന്‍റെ മാതിരി കാണപ്പെടുന്നു. സാധരണയായി കാലിലെ മൂന്ന്‍ വിരലുകള്‍ മാറി രണ്ട് അറ്റത്തും ഓരോന്നും വെച്ച് ഒട്ടകപ്പക്ഷിയുടെ പാദം ആയി കാണപ്പെടുന്നു. ectrodactyly ലോകത്തില്‍ അപൂര്‍വ്വവുമായി മാത്രം കാണപ്പെടുബോള്‍ ഈ വംശത്തില്‍ ഇത് സര്‍വസാധാരണം ആണ് .ഈ ഗോത്രവംശം പുറം ലോകവുമായി  വളരെ ഒറ്റപെട്ടാണ് കഴിയുന്നത്‌ .ഇവരുടെ ഗോത്രത്തില്‍ നിന്നും അല്ലാതെ പുറത്തു നിന്നും ഇവര്‍ വിവാഹം പോലും കഴിക്കില്ല .ഇതെല്ലം ആകാം ഇവരില്‍ ഇത് അധികമായി കാണുന്നതും .