ട്രാഫിക് ബ്ലോക്കിനിടെ ആളുകൾ വശം കേട്ടുനിൽക്കുമ്പോഴാണ് ഒരു ഒട്ടകപക്ഷി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ട്ടിച്ചത്. ഒട്ടകപക്ഷിക്കറിയുമോ റോഡിലിറങ്ങിയാൽ ബ്ലോക്കുണ്ടാകുമെന്നൊക്കെ. എന്തായാലും ദേഷ്യപ്പെട്ടിരുന്നവരൊക്കെ ഒട്ടകപക്ഷിയെ കണ്ടതോടെയൊന്ന് തണുത്തു. കൗതുകകാഴ്ച കണ്ട് ഒട്ടകപക്ഷിയുടെ വിഡിയോയും ഫോട്ടൊയുമൊക്കെയെടുത്ത് അവരും ഒട്ടകപക്ഷിക്കൊപ്പം ചേർന്നു.
കഴിഞ്ഞ ദിവസം ലൻണ്ടനിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. കോളിൻ എന്നു പേരുള്ള ഒട്ടകപക്ഷി കൂട്ടിൽ നിന്നും ചാടിപ്പോയതാണ്. രണ്ടുപേർ ഇതിനെ റോഡിൽ നിന്നും മട്ടൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. പക്ഷെ നാടുകാണാൻ വന്ന ഒട്ടകപക്ഷിയെ ഒടുവിൽ എക്സ്സൈസ് ഉദ്യോഗസ്ഥർ വന്നാണ് പിടികൂടി ഉടമയ്ക്ക് കൈമാറിയത്. ഒട്ടകപക്ഷിയെ തിരികെ നൽകിയതിന് ഉടമ ഡെബ്ബി ജോൺസൻ പൊലീസിന് നന്ദിയും അറിയിച്ചു. എന്തായാലും നശിച്ച ട്രാഫിക് ബ്ലോക്കിനെ ശപിച്ചു നിന്ന യാത്രക്കാർക്ക് ഒട്ടകപ്പക്ഷിയുടെ റോഡ് സവാരി ട്രാഫിക് ബ്ലോക്കിന്റെമുഷിച്ചിലിൽ നിന്നും ഏറെ ആശ്വാസം നൽകി എന്നതാണ് സത്യം.