ബിഗ് ബോസ് റിയാലിറ്റി ഷോ താരം ഓവിയ നായികയാകുന്ന 90 എംഎൽ. സിനിമയ്ക്ക് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്. പെൺകുട്ടികള് പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ദ്വയാർഥ പ്രയോഗങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്. സിനിമയുടേതായ ട്രെയിലറിൽ ഓവിയയുടെ ലിപ്ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രെയിലറിന് താഴെ വിമർശനങ്ങളും ഉയരുന്നുണ്ട്. പോൺ സിനിമകളേക്കാൾ വൃത്തികെട്ട അവസ്ഥയിലാണ് ചില തമിഴ് സിനിമകളെന്നും ഇൻഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും വിമർശകർ പറയുന്നു. ഓവിയയിൽ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലർ വിലയിരുത്തുന്നു. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് ചിമ്പു. താരം അതിഥി വേഷത്തിലും സിനിമയിൽ എത്തുന്നുണ്ട്. മലയാളിതാരം ആൻസൻ പോൾ,മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങൾ.
Latest Articles
‘കാണിക്കവഞ്ചിയിൽ അറിയാതെ വീണ ഐ ഫോൺ തിരിച്ചുകൊടുക്കില്ലെന്ന് ക്ഷേത്രം’; ഡേറ്റ കോപ്പി ചെയ്തോളൂ എന്ന...
ചെന്നൈയിൽ നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന് ഇടയിൽ അബദ്ധത്തിൽ യുവാവിന്റെ ഐ ഫോൺ നേർച്ചപ്പെട്ടിയിലേക്ക് വീണു. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ...
Popular News
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം നിർമിക്കാൻ ചൈന
ചൈന: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം വടക്കുകിഴക്കൻ ലിയോണിങ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഡാലിയനിൽ നിർമിക്കുന്നു. ഡാലിയൻ ജിൻഷൗവാൻ രാജ്യാന്തര വിമാനത്താവളം എന്നായിരിക്കും ഇതിന് പേര്....
തണ്ണിമത്തനും ചിഹ്നവും രാജ്യത്തിന്റെ പേരും: പലസ്തീനെ പിന്തുണച്ച് ബാഗുമായി പ്രിയങ്ക പാർലമെന്റിൽ
ന്യൂഡൽഹി∙ പലസ്തീൻ ജനതയെ പിന്തുണച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ. പലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക ഇന്ന് പാർലമെന്റിൽ എത്തിയത്. ഗാസയിൽ ഇസ്രയേൽ നടത്തിയ കടന്നാക്രമണത്തിനെതിരെ...
സിനിമ നിർമിക്കാൻ പോസ്റ്ററുകൾ വിറ്റ് ‘ബറാക്ക’ സംഘം
തിരുവനന്തപുരം: പഴയതും പുതിയതുമായ സിനിമകളുടെ പോസ്റ്റർ വിൽപ്പന നടത്തി സിനിമ നിർമിക്കാനുള്ള പണം കണ്ടെത്തുകയാണ് കോഴിക്കോട് നിന്നുള്ള സിനിമാപ്രേമികളായ 'ബറാക്ക' സംഘം. രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ പരിസരത്ത്...
ജോർജ്ജിയയിലെ ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടലിൽ 12 പേർ മരിച്ച നിലയിൽ; 11 പേരും ഇന്ത്യാക്കാർ
ജോർജിയയിലെ ഗുദൗരിയിൽ പ്രശസ്തമായ സ്കീ റിസോർട്ടിലെ ഇന്ത്യൻ ഭക്ഷണശാലയിൽ 11 ഇന്ത്യാക്കാരടക്കം 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. സമുദ്രനിരപ്പിൽ നിന്ന് 2,200 മീറ്റർ ഉയരത്തിലുള്ളതാണ് ഗുദൗരി. കാർബൺ മോണോക്സൈഡ്...
സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്
സിനിമ ഇഷ്ട്ടപ്പെട്ടില്ലെങ്കിലും മുടക്കിയ പണം നഷ്ടമാകാതെ ഇരിക്കാൻ തീയേറ്ററിൽ മുഴുവൻ സിനിമ തീരുന്നതുവരെ ഇരിക്കുന്നവരാണ് ഒരുവിധം ആളുകളെല്ലാം. എന്നാൽ ഇനി പണം പോവുമെന്ന ആശങ്ക വേണ്ട കാരണം പി.വി.ആർ. ഐനോക്സ്...