ഓവിയയുടെ 90 എംഎൽ. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്: ട്രെയിലറിന് വിമർശനം

ഓവിയയുടെ 90 എംഎൽ. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്: ട്രെയിലറിന് വിമർശനം
maxresdefault

ബിഗ് ബോസ് റിയാലിറ്റി ഷോ താരം ഓവിയ നായികയാകുന്ന 90 എംഎൽ. സിനിമയ്ക്ക് സെൻസർ ബോർഡ്  എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്. പെൺകുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ദ്വയാർഥ പ്രയോഗങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്. സിനിമയുടേതായ ട്രെയിലറിൽ ഓവിയയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രെയിലറിന് താഴെ വിമർശനങ്ങളും ഉയരുന്നുണ്ട്. പോൺ സിനിമകളേക്കാൾ വൃത്തികെട്ട അവസ്ഥയിലാണ് ചില തമിഴ് സിനിമകളെന്നും ഇൻഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും വിമർശകർ പറയുന്നു. ഓവിയയിൽ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലർ വിലയിരുത്തുന്നു. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് ചിമ്പു. താരം അതിഥി വേഷത്തിലും സിനിമയിൽ എത്തുന്നുണ്ട്. മലയാളിതാരം ആൻസൻ പോൾ,മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങൾ.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ