ഇന്ത്യയിലെ മികച്ച നഗരം ഡൽഹി, പക്ഷേ ജീവിക്കാൻ നമ്പർ വൺ കൊച്ചി

Share

മുംബൈ, ഡൽഹി, ബംഗളൂരു – ഇന്ത്യയിലെ മുൻനിര നഗരങ്ങളുടെ പട്ടികയിൽ ആദ്യം വരുന്ന പേരുകളാണ് ഇത്. എന്നാൽ ജീവിത നിലവാരം ഏറ്റവും ഉയർന്നത് ഇന്ത്യയുടെ തെക്കേ അറ്റമായ കേരളത്തിലുള്ള കൊച്ചി നഗരമാണ്. ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്‌സ് പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ 1000 അർബൻ ഇക്കോണമീസിൽ, സാമ്പത്തിക ശാസ്ത്രജ്ഞർ നേതൃത്വം നൽകുന്ന സംഘം നടത്തിയ പഠനമാണ് പുതിയ പട്ടികയ്ക്ക് പിന്നിൽ. സാമ്പത്തികം, ഹ്യൂമൻ ക്യാപിറ്റൽ, ജീവിത നിലവാരം, പരിസ്ഥിതി, ഭരണം എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ലോകത്തെ ഏറ്റവും മികച്ച നഗരത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതെല്ലാം പരിഗണിക്കുമ്പോൾ പട്ടികയിൽ ഒന്നാം റാങ്കുകാരൻ ന്യൂയോർക്കാണ്. രണ്ടാം സ്ഥാനത്ത് ലണ്ടൻ, മൂന്നാം സ്ഥാനത്ത് സാൻ ഹൊസെ, നാലാം സ്ഥാനത്ത് ടോക്യോ അഞ്ചാം സ്ഥാനത്ത് പാരിസ് ഇങ്ങനെ നീളുന്നു പട്ടിക.

ലോകത്തെ ഏറ്റവും മികച്ച നഗരം ന്യൂയോർക്കാണെങ്കിലും ജീവിത നിലവാരം ഏറ്റവും നല്ലത് ഫ്രാൻസിലെ ഗ്രെനോബിളിൽ ആണ്. ന്യൂയോർക്കിലെ ജീവിത നിലവാര സൂചിക 278 ആണെങ്കിൽ ഗ്രനോബിളിന്റേത് ഒന്നാണ്. ജീവിത നിലവാര സൂചികയിൽ രണ്ടാം സ്ഥാനം ഓസ്‌ട്രേലിയയിലെ കാൻബെറയും, മൂന്നാം സ്ഥാനം ബേണും ( സ്വിറ്റ്‌സർലൻഡ്) ആണ്. നാലാം സ്ഥാനത്ത് ബർഗൻ ( നേർവേ), അഞ്ചാം സ്ഥാനത്ത് ബേസൽ (സ്വിറ്റ്‌സർലൻഡ്), ആറാം സ്ഥാനത്ത് ലക്‌സംബർഗ് ഇങ്ങനെ നീളുന്നു.

ഇന്ത്യയിലെ കണക്കെടുത്താൽ ഓവറോൾ റാങ്കിംഗിൽ ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും നല്ല നഗരമായി തെരഞ്ഞെടുത്തിരിക്കുന്നത് ഡൽഹിയെയാണ്. 350 ആണ് ഡൽഹിയുടെ ഓവറോൾ റാങ്കിംഗ്. രണ്ടാം സ്ഥാനത്ത് ബംഗളൂരുവും, മൂന്നാം സ്ഥാനത്ത് മുംബൈയും, നാലാം സ്ഥാനത്ത് ചെന്നൈയുമാണ്. ഓവറോൾ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്താണ് കൊച്ചി. കേരളത്തിൽ 521-ാം റാങ്കുള്ള കൊച്ചിക്ക് പിന്നിൽ തൃശൂരാണ്. ഓവറോൾ റാങ്കിംഗിൽ തൃശൂരിന്റെ റാങ്ക് 550 ആണ്. മൂന്നാം സ്ഥാനത്ത് കോഴിക്കോടും, നാലാം സ്ഥാനത്ത് കോട്ടയവും, അഞ്ചാം സ്ഥാനത്ത് കൊല്ലവും, ആറാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്. ഏഴാം സ്ഥാനമാണ് കണ്ണൂരിന്.

ജീവിത നിലവാരം അഥവാ ക്വാളിറ്റി ഓഫ് ലൈഫ് വിഭാഗത്തിൽ ഡൽഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ, എന്നീ നഗരങ്ങളെല്ലാം കൊച്ചിക്ക് പിന്നിലാണ്. കൊച്ചിയിൽ ക്വാളിറ്റി ഓഫ് ലൈഫിന് ലഭിച്ച റാങ്ക് 765 ആണ്. ഡൽഹി, 838, ബംഗളൂരു 847, മുംബൈ 915, ചെന്നൈ 879, കൊൽക്കത്ത 884, പൂനെ 897, ഹൈദരാബാദ് 882 ഇങ്ങനെ നീളുന്നു.

ഓവറോൾ റാങ്കിംഗിൽ ജീവിക്കാൻ ഏറ്റവും മോശമായി കണ്ടെത്തിയിരിക്കുന്നത് ഉത്തർ പ്രദേശിലെ സുൽത്താൻപൂരാണ്. 1000 നഗരങ്ങളുടെ പട്ടികയിൽ 1000-ാം റാങ്കോടെ ഏറ്റവും അവസാനമാണ് സുൽത്താൻപൂരിന്റെ സ്ഥാനം.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ