മലയാളത്തിന്റെ ഭാവഗായകന്‍; പി ജയചന്ദ്രന്‍ അന്തരിച്ചു

മലയാളത്തിന്റെ ഭാവഗായകന്‍; പി ജയചന്ദ്രന്‍ അന്തരിച്ചു
P-Jayachandran-passed-away.jpg

തൃശൂർ: മലയാളത്തിന്റെ പ്രിയ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. നാളെ രാവിലെ 9 മണിക്ക് മൃതദേഹം ആശുപത്രിയിൽ നിന്നും പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ഉച്ച വരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും, ശേഷം ചേന്ദമംഗലം പാലിയത്ത് വീട്ടിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും.

1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്താണ് അദ്ദേഹം ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. വിദ്യാഭ്യാസ കാലഘട്ടമെല്ലാം ഇവിടെയായിരുന്നു. ഗായകൻ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠൻ സുധാകരൻ വഴിയാണ്ജയചന്ദ്രൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്.

1965ൽ'കുഞ്ഞാലിമരയ്ക്കാര്‍' എന്ന പടത്തില്‍ പി ഭാസ്കരന്റെ രചനയായ 'ഒരുമുല്ലപ്പൂമാലയുമായ് 'എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടി. ആ ചിത്രം പുറത്തുവരുന്നതിനു മുന്നേ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രൻ പാടിയ രണ്ടു പാട്ടുകള്‍ കേട്ട സംവിധായകന്‍ എ വിന്‍സെന്റിന്റെ ശുപാര്‍ശ പ്രകാരം സംഗീത സംവിധായകന്‍ ജി ദേവരാജന്‍ പി ഭാസ്കരന്റെ രചനയായ 'മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി' എന്ന ഗാനം 'കളിത്തോഴന്‍' എന്ന ചിത്രത്തിനായി പാടിച്ചു. ഈ ചിത്രം 1967ല്‍ പുറത്തുവരികയും ​ഗാനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

പിന്നീട് അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം, പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ തുടങ്ങി ഒട്ടവനധി ​മനോഹര ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. ആറ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരത്തിലേറെ പാട്ടുകൾ സമ്മാനിച്ച അദ്ദേഹത്തിന്‍റെ സ്വരം, സിനിമകളില്‍ മാത്രമല്ല ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍റെ ​ഗാനങ്ങൾ ശ്രദ്ധനേടി.  ഈ ഭാഷകളില്‍ എല്ലാം കൂടി 16000ലേറെ ഗാനങ്ങൾ അദ്ദേഹം പാടിയി‍ട്ടുണ്ട്. 2008ല്‍ എ. ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ 'ADA..എ വേ ഓഫ് ലൈഫ്'' എന്ന ചിത്രത്തിനായി അല്‍ക യാഗ്‌നിക്കിനൊപ്പം പാടിക്കൊണ്ടാണ് ജയചന്ദ്രന്‍ ആദ്യമായി ഹിന്ദി ഗാനരംഗത്ത് എത്തുന്നത്.  ദേശീയ പുരസ്കാരവും 5തവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും മികച്ച പിന്നണി ഗായകനുള്ള തമിഴ് നാട് സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. 2021ല്‍ കേരള സര്‍ക്കാരിന്‍റെ ജെ സി ഡാനിയല്‍ പുരസ്കാരവും ലഭിച്ചു.

Read more

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസർകോഡ്, പത്തനംതിട്ട, മലപ്

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം; പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം; പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം. മറ്റൊരു തീയതിയിൽ പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്

വിരാട് കോലിയെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങൾ പണം വാഗ്ദാനം ചെയ്‌തു; വെളിപ്പെടുത്തലുമായി ജർമൻ മോഡൽ

വിരാട് കോലിയെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങൾ പണം വാഗ്ദാനം ചെയ്‌തു; വെളിപ്പെടുത്തലുമായി ജർമൻ മോഡൽ

ഇന്ത‍്യൻ ക്രിക്കറ്റ് താരം വിരാട് കോലിയെ പറ്റി മോശം കാര‍്യങ്ങൾ പറഞ്ഞാൽ പണം നൽകാമെന്ന് പറഞ്ഞ് ചില മാധ‍്യമസ്ഥാപനങ്ങൾ തന്നെ സമീപിച്ചിരുന്