ചിത്രശലഭത്തിന്റെ ചിറകരിയില്ല; പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ടീമിലുള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.

ചിത്രശലഭത്തിന്റെ ചിറകരിയില്ല; പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ടീമിലുള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി
CHITRAPU

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. ചിത്ര നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതിയുടെ ഉത്തരവ്. മതിയായ സ്ഥിരതയില്ലെന്ന് പറഞ്ഞ് ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ചിത്ര ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതേസമയം ഹൈക്കോടതി ഉത്തരവില്‍ അതിയായ സന്തോഷമുണ്ടെന്നും ടീമിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും ചിത്ര പറഞ്ഞു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയാനും താരം മറന്നില്ല. പി.യു ചിത്രയെ ഒഴിവാക്കിയതില്‍ വ്യാപക പ്രതിഷേധം തന്നെ ഉയര്‍ന്നിരുന്നു. അത്്‌ലറ്റിക് ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ചിത്രയുടെ പരിശീലകന്‍ എന്‍. എസ് സിജിന്‍ പറഞ്ഞു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു