പാക്ക്ഡ് കുടിവെള്ളങ്ങളുടെ ഗുണനിലവാരം പരിശോധിക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി FSSAI

Share
പാക്ക്ഡ് കുടിവെള്ളങ്ങളുടെ ഗുണനിലവാരം പരിശോധിക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി FSSAI

ഡൽഹി: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി FSSAI. പാക്ക്ഡ് കുടിവെള്ളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ നിർദേശം. ഗുണനിലവാരം ഇല്ലാത്ത കുടിവെള്ള കമ്പനികൾക്കെതിരെ കർശന നടപടി എടുക്കാനും FSSAI നിർദേശം. ബിസ്ലരി കുടിവെള്ളത്തിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

സുരക്ഷിതമല്ലാത്ത പാക്ക് ചെയ്ത കുടിവെള്ളം വിറ്റതുമായി ബന്ധപ്പെട്ട് ബിസ്‌ലെരി ഇന്റർനാഷണലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ അനുമതി നൽകിയിരുന്നു.

പരിശോധനയില്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ ബ്രോമേറ്റ് കണ്ടെത്തി. ഇതിനെത്തുടർന്ന്, FSSAI ആക്റ്റ് 2006 പ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. തുടർന്ന് കമ്പനിയുടെ അപ്പീലിൽ കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. എന്നാൽ, രണ്ടാമത്തെ ലബോറട്ടറി പരിശോധനയിലും ഈ വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയും, അതിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ബ്രോമേറ്റും PAHകളും കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളാണ്. ഭക്ഷ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുമെതിരായ പരിശോധനകളും നടപടികളും FSSAI അടുത്തിടെ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബിസ്‌ലേരിയുടെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിള്‍ പരിശോധിച്ചത്.

Read more

ഇന്ത്യക്ക് 25% വരെ അധികതീരുവ ചുമത്താൻ യുഎസ്; 14 രാജ്യങ്ങൾക്ക് താരിഫ് ഏർപ്പെടുത്താൻ നിർദേശം

ഇന്ത്യക്ക് 25% വരെ അധികതീരുവ ചുമത്താൻ യുഎസ്; 14 രാജ്യങ്ങൾക്ക് താരിഫ് ഏർപ്പെടുത്താൻ നിർദേശം

വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ അമേരിക്ക. ഇന്ത്യയിൽനിന്നുള്ള ഉൽപ്

അശ്ലീല സന്ദേശമയച്ചെന്ന കളക്ടറുടെ പരാതി: ടിവികെ എംഎൽഎ അരുൾ വിഘ്‌നേഷിനെതിരെ അന്വേഷണം ആരംഭിച്ച് പ്രത്യേക പൊലിസ് സംഘം

അശ്ലീല സന്ദേശമയച്ചെന്ന കളക്ടറുടെ പരാതി: ടിവികെ എംഎൽഎ അരുൾ വിഘ്‌നേഷിനെതിരെ അന്വേഷണം ആരംഭിച്ച് പ്രത്യേക പൊലിസ് സംഘം

ചെന്നൈ: തമിഴ്‌നാട് കള്ളാക്കുറിച്ചി ടിവികെ എംഎൽഎ അരുൾ വിഘ്‌നേഷിനെതിരായ കേസിൽ അന്വേഷണം ആരംഭിച്ച് പ്രത്യേക പൊലിസ് സംഘം.ചോദ്

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല! പെട്രോൾ പമ്പുകളിൽ പുതിയ നിയന്ത്രണവുമായി കേന്ദ്രം

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല! പെട്രോൾ പമ്പുകളിൽ പുതിയ നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡൽഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ‌ക്ക് ഇനി ഇന്ധനവുമില്ലെന്ന് കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം