പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം; ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ഝാചാര്യയാണ് സ്വര്‍ണം

റിയോയില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യയാണ് സ്വര്‍ണം നേടിയത്. 63.97 മീറ്റര്‍ എറിഞ്ഞാണ് സ്വന്തം റെക്കോര്‍ഡ് ദേവേന്ദ്ര തിരുത്തിയത്.

പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം; ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ഝാചാര്യയാണ് സ്വര്‍ണം
devendra

റിയോയില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യയാണ് സ്വര്‍ണം നേടിയത്. 63.97 മീറ്റര്‍ എറിഞ്ഞാണ്  സ്വന്തം റെക്കോര്‍ഡ് ദേവേന്ദ്ര തിരുത്തിയത്.

പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ നേട്ടമാണിത്. ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലു നേരത്തെ സ്വര്‍ണം നേടിയിരുന്നു. വനിതാ ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം ദീപ മാലിക്ക് കഴിഞ്ഞ ദിവസം വെള്ളിയും ഹൈജമ്പില്‍ വരുണ്‍ സിങ് ഭാട്ടിയ വെങ്കലവും നേടിയിരുന്നു. ഇതോടെ മെഡല്‍ പട്ടികയില്‍ 31ാം സ്ഥാനത്തേക്ക് മുന്നേറാന്‍ ഇന്ത്യക്കായി.

രാജസ്ഥാന്‍ സ്വദേശിയായ ദേവേന്ദ്രയുടെ ഇടതു കൈ മുറിച്ചു മാറ്റിയതാണ്. എട്ടാം വയസില്‍ മരത്തില്‍ കയറുമ്പോള്‍ താഴ്ന്നു കിടന്ന വൈദ്യുത ലൈനില്‍ തട്ടിയാണ് അദ്ദേഹത്തിന് കൈ നഷ്ടമായത്. 2004ല്‍ അര്‍ജുനയും 2012ല്‍ പത്മശ്രീയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പത്മശ്രീ ലഭിക്കുന്ന ആദ്യ പാരാലിമ്പിക്‌സ് താരമാണ് ദേവേന്ദ്ര. 2013ല്‍ ഫ്രാന്‍സില്‍ നടന്ന അന്താരാഷ്ട്ര പാരാലിമ്പ്കിസ് അത്‌ലറ്റിക് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലും ദേവേന്ദ്ര സ്വര്‍ണം നേടിയിരുന്നു.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം