കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്തിന്റെ വില ഏഴു കോടി...!

കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്തിന്റെ വില ഏഴു കോടി...!

ഹോങ്കോങ്: ഹോങ്കോംഗ് നഗരത്തില്‍ കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം വിറ്റ് പോയ വിലയറിഞ്ഞാല്‍  നമ്മളെലാം ഒന്ന് ഞെട്ടുമെന്ന കാര്യം തീർച്ച. ഏകദേശം ഏഴു കോടിയോളം രൂപയ്ക്കാണ് (969,000 ഡോളര്‍) ഒരു വന്‍കിട കെട്ടിട സമുച്ചയത്തിലെ പാര്‍ക്കിങ്ങിനുള്ള ഇടം വില്‍പന നടത്തിയത്. ലോകത്തിലെ ഏറ്റവും വിലയേറിയ പാര്‍ക്കിംഗ് സ്ഥലമാണിത്. ഹോങ്കോങ്ങിലെ 73 നിലയുള്ള പ്രശസ്തമായ കെട്ടിടത്തിനു താഴെയുള്ള പാര്‍ക്കിങ് സ്ഥലമാണ് ഞെട്ടിക്കുന്ന തുകയ്ക്ക് വില്‍പന നടന്നത്.

അതിസമ്പന്നരും വന്‍കിട വ്യവസായികളും താമസിക്കുന്ന കെട്ടിടമാണ് ഇത്. ഒരു കാര്‍ പാര്‍ക്ക് ചെയ്യാനുള്ള 134.5 ചതുരശ്രയടിയുള്ള പാര്‍ക്കിങ് സ്ഥലത്തിന് ഒരു ചതുരശ്ര അടിക്ക് 5.2 ലക്ഷം രൂപ വിലയ്ക്കാണ് വില്‍പന നടന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിലെ മറ്റ് രണ്ട് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് വിറ്റുപോയത്. 1.6 മില്ല്യണ്‍ ഡോളറിനാണ് ഇവ വിറ്റു പോയത്.

ഹോങ്കോങ്ങില്‍ ഒരു ഇടത്തരം വീടിന്റെ വിലയുടെ മൂന്നിരട്ടിയാണ് ഈ തുക. സര്‍ക്കാര്‍ കണക്കു പ്രകാരം ഹോങ്കോംഗില്‍ അഞ്ചില്‍ ഒരാള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. ഹോങ്കോങില്‍ നിലനില്‍ക്കുന്ന കടുത്ത സാമ്പത്തിക അസമത്വത്തിലേക്ക് വിരല്‍ ചുണ്ടുന്നതാണ് ഈ റിപ്പോര്‍ട്ട്. ഹോങ്കോംഗിലെ സാമ്പത്തിക അസമത്വം വര്‍ധിച്ചു വരികയാണെന്ന് വ്യക്തമാക്കുന്നതാണ് പാര്‍ക്കിംഗ് സ്ഥലത്തിന്റെ വില്‍പന.

Read more

ഇന്ത്യ-‍യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ട്രംപിനു തിരിച്ചടി

ഇന്ത്യ-‍യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ട്രംപിനു തിരിച്ചടി

വാഷിങ്ടൺ: ഇന്ത്യയും യൂറോപ്യൻ യൂണിയനുമായി കഴിഞ്ഞ ദിവസമുണ്ടാക്കിയ വ്യാപാര കരാർ അമെരിക്കയ്ക്ക് തിരിച്ചടിയെന്നു ലോകം വിലയിരു

കീചെയിനിൽ ഒരു കൊച്ചു വിസ്മയം; പഴയ കോഡാക് ഓർമകളിലേക്ക് ഒരു തിരിച്ചുപോക്ക്!

കീചെയിനിൽ ഒരു കൊച്ചു വിസ്മയം; പഴയ കോഡാക് ഓർമകളിലേക്ക് ഒരു തിരിച്ചുപോക്ക്!

80-കളിലെയും 90-കളിലെയും ഫിലിം ക്യാമറകളുടെ നൊസ്റ്റാൾജിയ ഉണർത്തുന്ന 'കോഡാക് ചാർമേര' (Kodak Charmera) എന്ന കീചെയിൻ ഡിജിറ്റൽ ക്യാമറയെ പരിചയപ്പെടുത്

വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനെ ഗുരുതര പരുക്കുകളോടെയായിരു