റഫാൽ ചർച്ച ഇന്ന്

റഫാൽ ചർച്ച  ഇന്ന്
3597efe8bd36600994cf3d8aa49e17cf

ന്യൂഡല്‍ഹി:  ഈ വർഷത്തിലെ ആദ്യ പാർലമെന്‍റ്  സമ്മേളനത്തിൽ  തന്നെ ഭരണപക്ഷത്തിനെതിരെ ലോക സഭയിൽ അങ്കത്തിനൊരുങ്ങി കോൺഗ്രസ്. റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതിയെപ്പറ്റി പാർലമെന്‍റിൽ ചർച്ചയാവാമെന്ന് ഭരണപക്ഷവും പ്രതിപക്ഷത്തെ പ്രധാനപാർട്ടിയായ കോൺഗ്രസും നിലപാടെടുത്തതോടെയാണിത്.
ചർച്ചയിൽനിന്ന് കോൺഗ്രസ് ഒളിച്ചോടുകയാണെന്ന മന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ കുറ്റപ്പെടുത്തലിന് മറുപടിയായാണ് ചർച്ചയ്ക്ക് തയ്യാറായതെന്ന്  പാർട്ടിയുടെ ലോക്‌സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ചർച്ചയ്ക്ക് ലോകസഭാ സ്പീക്കർ സമയം നിശ്ചയിക്കട്ടെ  അദ്ദേഹം പറഞ്ഞു. റഫാൽ  കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി (ജെ.പി.സി.) അന്വേഷിക്കണമെന്നും പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നുംകോൺഗ്രസ് ആവശ്യപെട്ടു. അതേ സമയം കോൺഗ്രസിന്‍റെ ആരോപണങ്ങളെ അഗസ്തവെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇടപാടിലെ അഴിമതി ഉയർത്തികാട്ടി  പ്രതിരോധിക്കാനാണ് ബി.ജെ.പി യുടെ തന്ത്രം. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീംകോ​ട​തി ത​ള്ളി​ക്ക​ള​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ