ഗോവ ഫെസ്റ്റിവലിൽ പാര്‍വതി മികച്ച നടി
ഗോ വ രാ ജ്യാ ന്ത ര ഫി ലിം ഫെ സ്റ്റി വ ലി ൽ മി ക ച്ച ന ടി യാ യി പാ ർ വ തി തെ ര ഞ്ഞെ ടു ക്ക പ്പെ ട്ടു. മ ഹേ ഷ് നാ രാ യ ണ ൻ ചി ത്രം ടേ ക്ക് ഓ ഫി ലെ സ മീ ര എ ന്ന ക ഥാ പാ ത്ര ത്തെ അ വ ത രി പ്പി ച്ചാ ണ് പാ ർ വ തി പു ര സ്കാ രം നേ ടി യ ത്.
ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി പാർവതി തെരഞ്ഞെടുക്കപ്പെട്ടു. മഹേഷ് നാരായണൻ ചിത്രം ടേക്ക് ഓഫിലെ സമീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പാർവതി പുരസ്കാരം നേടിയത്.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആദ്യമായാണ് ഒരു മലയാള നടി മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കുന്നത്. നിരവധി ലോക സിനിമകളോടു മത്സരിച്ചാണ് പുരസ്കാരമെന്നത് പാർവതിയുടെ നേട്ടത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.
മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേയ്ക്കും മത്സരവിഭാഗത്തിലേയ്ക്കുമാണ് ടേക്ക് ഓഫ് തെരഞ്ഞെടുക്കപ്പെട്ടത്. മത്സരവിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ടേക്ക് ഓഫ്.യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ കഥ പറയുന്ന സിനിമയിൽ പാർവതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.