അഹമ്മദാബാദ് വിമാന ദുരന്തം; ഒരാൾക്ക് അത്ഭുത രക്ഷപ്പെടൽ; 241 മരണം

അഹമ്മദാബാദ് വിമാന ദുരന്തം; ഒരാൾക്ക് അത്ഭുത രക്ഷപ്പെടൽ; 241 മരണം

രാജ്യത്തെ നടുക്കി ഗുജാറാത്തിലെ അഹമ്മദാബാദിൽ വൻ വിമാനദുരന്തം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യാ വിമാനത്തിലെ 241 പേർ മരിച്ചു. എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടിയ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ തകർന്ന് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചെന്നും റിപ്പോർട്ടുണ്ട്.

ഉച്ചയ്ക്ക് 1.38ന് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ 1.40ന് തകര്‍ന്നുവീണ് തീഗോളമായി മാറുകയായിരുന്നു. മേഘാനി നഗറില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണത്. അപകട കാരണം വ്യക്തമല്ല.

230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷുകാരും 7 പേര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനുമാണ്. വിമാനാപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും കൊല്ലപ്പെട്ടു. 11 A സീറ്റിൽ ഇരുന്ന ബ്രിട്ടീഷ് പൌരനായ ഇന്ത്യൻ വംശജൻ രമേഷ് വിശ്വാസ്കുമാർ ആണ് എമർജൻസി എക്സിറ്റിലൂടെ രക്ഷപ്പെട്ടത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു