വിമാനം വൈകിയാല്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം.വിമാനം റദ്ദാക്കുകയോ രണ്ടു മണിക്കൂറിലേറെ വൈകുകയോ ചെയ്താല്‍ വിമാനാധികൃതര്‍ 10,000 രൂപ വരെ യാത്രക്കാരനു നല്‍കേണ്ടതായി വരും.
യാത്രക്കാരനെ വിമാനത്തില്‍ പ്രവേശിപ്പിക്കാതിരുന്നാല്‍ 20,000 രൂപവരെയും നഷ്ടപരിഹാരമായി നല്‍കേണ്ടിവരും.ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.നിലവില്‍ വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ 4,000 രൂപയാണ് നഷ്ടപരിഹാരം നല്‍കിയിരുന്നത്. അടുത്തമാസം ഒന്നാം തീയതി മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.